ജിസാന്‍: സൗദി അറേബ്യയില്‍ പര്‍ദകടകളില്‍ കര്‍ശനമായ നിയന്ത്രണം വരുന്നു. കര്‍ശനമായ നിരവധി നിയന്ത്രണങ്ങളാണ് കടകളില്‍ നടപ്പാക്കുന്നത്. സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പുരുഷ ഉപഭോക്താക്കള്‍ പ്രവേശിക്കാന്‍ പാടില്ല. സ്ഥാപനം പുറത്തുനിന്ന് കാണാത്തവിധമാക്കണം തുടങ്ങിയ നിബന്ധനകള്‍ ഉണ്ട്. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്.
സ്ത്രീപുരുഷന്മാരെ ഒരുമിച്ച് ലേഡീസ് ഷോപ്പുകളില്‍ ജോലിക്കുവെക്കാന്‍ പാടില്ല. എന്നാല്‍ എല്ലാതരം സാധനങ്ങളും ഉള്ള സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളിലും സ്ത്രീ-പുരുഷന്മാര്‍ ഒരേ വിഭാഗത്തില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ വനിതാ വിഭാഗത്തില്‍ ഒരു ഷിഫ്റ്റിലെ ജീവനക്കാരികളുടെ എണ്ണം മൂന്നില്‍ കുറയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. നമസ്‌കാരം നിര്‍വഹിക്കുന്നതിനും വിശ്രമിക്കുന്നതിനും വനിതാ ജീവനക്കാര്‍ക്ക് സ്ഥാപന ഉടമകള്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണം.
നിശാ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ജൂലായ് എട്ടു മുതല്‍ നിര്‍ബന്ധിത വനിതാവത്കരണമാണ് സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
ടെന്നീസ് ബോള്‍ വിഴുങ്ങി അവശനിലയിലായ മലമ്പാമ്പിന്റെ വയറ്റില്‍ നിന്ന് ബോള്‍ നീക്കം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ടൗണ്സ്വി...
-
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പോലീസിന്റെ ഗുണ്ടാവേട്ട. 308 ഗുണ്ടകളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍,...
-
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഹൈക്കമാന്റ് പ്രതിനിധി മുകുള്‍ വാസ്നിക്കിന്റെ ദൌത്യത്തിന് വ്യാഴാഴ്ച ത...
-
കാഞ്ഞങ്ങാട്: [www.malabarflash.com] ആബിദ് കൊലക്കേസിലെ പ്രതികള്‍ ജില്ലാജയിലില്‍ ഭീകരത സൃഷ്ടിച്ച് വാര്‍ഡനെ കൈയേറ്റം ചെയ്തു. ജയിലുപകരണങ്ങ...


No comments:
Post a Comment