ദുബൈ: എസ് എസ് എഫ് നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന സ്ഥാപനമായ വിസ്ഡം അക്കാദമി നാലാം വര്‍ഷത്തിലേക്കു പ്രവേശിച്ചതായി ഡയറക്്ടര്‍ ജഅ്ഫര്‍ ചേലക്കര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അക്കാദമിയില്‍ പുതിയ ബാച്ചിലേക്ക് വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ തുടരുകയാണ്. സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് അനുസരിച്ച് സിവില്‍ സര്‍വീസ് രംഗത്ത് മുസ്്ലിംകള്‍ നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കുകയും പുതിയ തലമുറയെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരികയും ലക്ഷ്യം വെച്ചാണ് ഒരു ക്രിയാത്മക വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ എസ് എസ് എഫ് ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിയാണ് പഠന സൗകര്യമൊരുക്കുന്നത്. കേരളത്തിലെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ഇപ്പോള്‍ പരിശീലനത്തിനു സംവിധാനമൊരുക്കിയിട്ടുണ്ട്.
2009ല്‍ പ്രവര്‍ത്തനമാരംഭിച്ച അക്കാദമിയുടെ വിവിധ ബാച്ചുകളില്‍ ഇപ്പോള്‍ 864 വിദ്യാര്‍ഥികള്‍ പരിശീലനം
നേടുന്നു. പരിശീലനം പൂര്‍്ത്തിയാക്കിയ ആദ്യ ബാച്ച് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്ക് തയാറെടുക്കുകയാണ്. എസ് എസ് എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കളിന്റെ സഹകരണത്തോടെയാണ് അക്കാദമിയുടെ പ്രവര്‍ത്തനം. രിസാല സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് നാടുകളില്‍
വിസ്ഡം എന്ന പേരില്‍ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. കേരളത്തില്‍ വിദ്യാഭ്യാസ, ധാര്‍മിക സേവന രംഗത്ത് നാലു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന എസ് എസ് എഫ് നാല്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. സമരമാണ് ജീവിതം എന്ന സന്ദേശത്തില്‍ ഏപ്രിലില്‍ കൊച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സേവന പദ്ധതികള്‍ പ്രഖ്യാപിക്കും.
ഒരു വര്‍ഷ ക്രാഷ് കോഴ്സ്
ഏതെങ്കിലും ഒരു ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ക്രാഷ് കോഴ്സ് തിങ്കള്‍ മുതല്‍ വെള്ളെി വരെയുള്ള ദിവസങ്ങളിലാണ് നടക്കുന്നത്. പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്ന 50 പേര്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശനം. ട്യൂഷന് ഫീസ്, സ്റ്റഡി മെറ്റീരിയല്‍, ലൈബ്രറി, ഹോസ്റ്റല്‍, ഭക്ഷണം എന്നിവയുള്‍പെടെ 50,000 രൂപയാണ്കോഴ്സ് ഫീ. ഇതില്‍ 50 ശതമാനം തുക
അക്കാദമി വഹിക്കും. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും നല്കുന്നു.
ത്രിവത്സര പരിശീലനം
പ്ലസ് ടു കഴിഞ്ഞ് ബിരുദ പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ക്ലാസുകളിലൂടെ മൂന്നു വര്‍ഷത്തെ പരിശീലനത്തിനും വര്‍ഷത്തില്‍ 50 പേര്‍ക്കു പ്രവേശനം നല്കുന്നു. 30,000 രൂപയാണ് ഫീസ്. 50 ശതമാനം തുക അക്കാദമി വഹിക്കും.
സിവില്‍ സര്‍വീസ് ഫൗണ്ടേഷന് പ്രോഗ്രാം
എസ് എസ് എല്‍ സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കു വേണ്ടി എല്ലാ വര്‍ഷവും ഏപ്രിലില്‍ പത്തു ദിവസത്തെ അവധിക്കാല പരിശീലനമാണിത്. സിവില്‍ സര്‍വീസ് ലക്ഷ്യംവെക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന മേഖലയില്‍ ആവശ്യമായ പരിശീലനം നല്കുന്നു.
വിസ്ഡം സ്കോളര്‍ഷിപ്പ്
മെഡിക്കല്‍, എന്‍ജിനീയറിംഗ് തുടങ്ങി പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുന്നതിന് സാമ്പത്തിക സഹായം നല്കുന്ന പദ്ധതി നാലു വര്‍ഷമായി നടപ്പിലാക്കി വരുന്നു. പലിശരഹിത വായ്പാ രീതിയിലൂടെ നല്കുന്ന സഹായം കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി ജോലി ലഭിക്കുമ്പോള്‍ ഗഡുക്കളായി തിരികെ നല്‍കണം. ഈ തുക മറ്റു കുട്ടികള്‍ക്ക് വീണ്ടും നല്കുന്നു.
ജഅ്ഫര്‍ ചേലക്കര (ഡയറക്ടര്‍, വിസ്ഡം സിവില്‍ സര്‍വ്വീസ് അക്കാഡമി), ശരീഫ് കാരശ്ശേരി (സെക്രട്ടറി, ഐ സി എഫ് യു എ ഇ നാഷനല്‍ കമ്മറ്റി), അബ്ദുല്‍ ഹയ്യ് അഹ്സനി (ചെയര്മാന്, ആര് എസ് സി യു എ ഇ നാഷനല്‍ കമ്മറ്റി), അബ്ദുല്‍ ജബ്ബാര്‍ പിസികെ (ജനറല്‍ കണ്‍വീനര്‍, ആര് എസ് സി യു എ ഇ നാഷനല്‍ കമ്മറ്റി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
തിരുവനന്തപുരം: [www.malabarflash.com] സംസ്ഥാനത്ത് സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര...
-
രാജസ്ഥാന്: [www.malabarflash.com] ശ്രീഗംഗാനഗര്‍ ജില്ലയില്‍ 13 കാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു തീകൊളുത്തി. മൂന്നംഗ സംഘമാണ് പ്രായപ...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുന്നു. 'മോണ്ടി തേസ്ഡെ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന് തന്റെ കുരി...
No comments:
Post a Comment