പുലിക്കുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. എസ്.എസ്.എഫ് നാല്പതാം വാര്‍ഷിക ഭാഗമായി രൂപീകരിച്ച സന്നദ്ധ സേനയായ ഐ.ടീം അംഗങ്ങളാണ് റാലിയില്‍ അണിനിരന്നത്.
എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ സയ്യിദ് മുഹമ്മദ് ഇബ്രാഹിം ഖിളര്‍ തുര്‍ക്കി ഉദ്ഘാടനം ചെയ്തു. അറിവ് പഠിക്കാനും അത് പകര്‍ത്താനും തയ്യാറകണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ആറ് ഡിവിഷനുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ആയിരം അംഗങ്ങള്‍ക്കായി സഅദിയ്യയില്‍ നടന്ന ക്യാമ്പില്‍ ഇസ്ലാമിക പബ്ലിഷിംഗ് ബ്യൂറോ ഡയറക്ടര്‍ എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എസ്.എസ്.എഫ് സംസ്്ഥാന സെക്രട്ടറി കെ അബ്ദുല്‍ റശീദ് നരിക്കോട്, ഹസ്ബുല്ല തളങ്കര വിഷയാവതരണം നടത്തി. സ്വാലിഹ് സഅദി തളിപറമ്പ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ ആലമ്പാടി തുടങ്ങി.യവര്‍ പ്രസംഗിച്ചു.
റാലിക്ക് എസ്.എസ്.എഫ് ജില്ലാ ഭാരവാഹികളായ അബ്ദുല്‍ റസാഖ് സഖാഫി, ഝാഫര്‍ സി.എന്‍, മുഹമ്മദ് റഫീഖ് സഖാഫി, ജമാലുദ്ദീന്‍ സഖാഫി, അബ്ദുല്‍ റഹീം സഖാഫി, സിദ്ധീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി നേത്വത്വം നല്‍കി.
നാല്പതാം വാര്‍ഷിക ഭാഗമായി സംഘടന നടപ്പിലാക്കുന്ന വിദ്യഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.ടീം അംഗങ്ങള്‍ നേതൃത്വം നല്‍കും
എസ്.എസ്.എഫ് നാല്പതാം വാര്‍ഷിക സമ്മേളന ഭാഗമായി സഅദിയ്യ:യില്‍ നടന്ന ഐ.ടീം സംഗമം സയ്യിദ് മുഹമ്മദ് ഇബ്രാഹിം ഖിളര്‍ തുര്‍ക്കി ഉദ്ഘാടനം ചെയ്യുന്നു. |
No comments:
Post a Comment