കാസര്‍കോട് : മദ്രസ വിദ്യാര്‍ത്ഥികളില്‍ പഠന തല്പരതയും പൊതു വിജ്ഞാനവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സുന്നി മാനേജ്മെന്റ് അസോസിയേഷന് ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്മാര്‍ട്ട് സ്കോളര്‍ഷിപ്പ് എക്സാമിനേഷന് ഈ മാസം 24ന് ഞായറാഴ്ച രാവിലെ 9 മുതല്‍ 12 വരെ നടക്കും. കാസര്‍കോട് ജില്ലയില്‍ 200 ലെറെ മദ്രസകളില്‍ നിന്ന് യോഗ്യത നേടിയ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ 18 കേന്ദ്രങ്ങളിലായി ഫൈനല്‍ പരീക്ഷയെഴുതുന്നു.
നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് അനുവദിച്ച കേന്ദരത്തില്‍ രാവിലെ 8.30ന് റിപ്പോര്‍ട്ട് ചെയ്യണം. 8.45ന് പ്രഥമ ബെല്ലടിക്കും.
ബഷീര്‍ പുളിക്കൂറാണ് ജില്ലാ പരീക്ഷാ സൂപ്രണ്ട്. ഓരോ കേന്ദത്തിലേക്കും സെന്റര്‍ ചീഫിനേയും സൂപ്പര്‍വൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. സൂപ്പര്‍വൈസര്‍മാര്‍ നാളെ (ശനി) വൈകിട്ട് 4.30ന് കാസര്‍കോട് സുന്നി സെന്ററില്‍ വെച്ച് ജില്ലാ സൂപ്രണ്ടില്‍ നിന്ന് പരീക്ഷാ ചോദ്യ പേപ്പറും സാമഗ്രികളും കൈപ്പറ്റണം.
മൂന്നാം തരം മുതല്‍ പ്ലസ്റ്റു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പ്രത്യേകം ചോദ്യ പേപ്പറുണ്ടാകും. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. ഓരോ ക്ലാസ്സിലും 80 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പും ആദ്യ മൂന്ന് റാങ്ക് നേടുന്നവര്‍ക്ക് സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകളും ക്യാഷ് അവാര്‍ഡും സമ്മാനിക്കും.
ഏപ്രില്‍ 10ന് ഫല പ്രഖ്യാപനമുണ്ടാകും. വിജയികളെ അഭിനന്ദിക്കുന്നതിന് മദ്രസകളില്‍ മെറിറ്റ് ഈവനിംഗ് സംഘടിപ്പിക്കുമെന്നും എസ്.എം.എ ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...


No comments:
Post a Comment