തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടായിരുന്നുവെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി. ഐസ്ക്രീം അട്ടിമറിക്കേസില്‍ വി.എസ്. അവിഹിതമായി ഇടപെട്ടു. ഇതിന്റെ രേഖകളുണ്ട്. പരസ്യമായരഹസ്യമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തന്നെ അറസ്റ്റുചെയ്ത് രാഷ്ട്രീയ നാടകം കളിക്കാനാണ് ശ്രമം നടന്നത്. ഐസ്ക്രീം അട്ടിമറി കേസ് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി മാതൃഭൂമി ന്യൂസിന്റെ 'ചോദ്യം ഉത്തരം' പരിപാടിയില്‍ പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഒരു ജനകീയ പ്രക്ഷോഭത്തിനും യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ല. യു.ഡി.എഫ്. സര്‍ക്കാര്‍ തങ്ങളുടെ ലക്ഷ്യം തീരുമാനിക്കണം. അതിലേക്കുള്ള മാര്‍ഗത്തെക്കുറിച്ച് വ്യക്തതയുണ്ടാകണം. വികസന നയത്തെ സ്വാധീനിക്കാന്‍ ദൂഷിതവലയങ്ങളെ അനുവദിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്‍.എസ്.എസ്സിന്റെ വിയോജിപ്പുകള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. എന്‍.എസ്.എസ് യു.ഡി.എഫിനെതിരെ നിലപാടെടുക്കുമെന്ന് കരുതുന്നില്ല. മലബാര്‍ സിമന്റ്സിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...

No comments:
Post a Comment