മംഗലാപുരം:രണ്ടു മാസം മുമ്പ് ഉള്ളാളില് മാനഭംഗത്തിനിരയായ തന്നെയും കുടുംബത്തെയും ഉള്ളാള് പോലീസ് സ്റ്റേഷനില് വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചതായി പെണ്കുട്ടി പരാതിപ്പെട്ടു. രണ്ടുമണി മുതല് ഏഴുമണി വരെ എന്തിനാണെന്നുപോലുമറിയാതെ പോലീസ് സ്റ്റേഷനില് ഇരുത്തി എന്നാണ് പരാതി. ഈ കേസില് പ്രതികളായ ഉപ്പളയിലെ ഇസ്മായിലും റഹീമും ആ സമയത്ത് സ്റ്റേഷനില് ഉണ്ടായിരുന്നതായും പെണ്കുട്ടി പറയുന്നു.
മാനഭംഗക്കേസിലെ പ്രതികളെയും ഇരയെയും ഒരുമിച്ച് സ്റ്റേഷനില് വിളിച്ചുവരുത്തിയെന്ന ഗുരുതരമായ ആരോപണമാണ് പെണ്കുട്ടി മാധ്യമങ്ങള്ക്കുമുന്നില് ഉന്നയിച്ചത്. കോടതിയിലേക്ക് കൊണ്ടുപോകുമ്പോള് പ്രതി ഇസ്മായില് തന്നെ നോക്കി പരിഹസിച്ചു ചിരിച്ചെന്നും നിന്നെ പാഠം പഠിപ്പിക്കുമെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചെന്നും കുട്ടി പറയുന്നു.
അഞ്ചു മണിക്കൂറോളം സ്റ്റേഷനില് ഇരുത്തിയിട്ടും ഒരു ഗ്ലാസ് വെള്ളംപോലും തന്നില്ലെന്ന് പെണ്കുട്ടിയുടെ രക്ഷിതാക്കള് പരാതിപ്പെട്ടു. വീട്ടില് പോകണമെന്ന് പറഞ്ഞപ്പോള് വഴക്കുപറഞ്ഞു.
അതേസമയം പ്രതികളുടെ വാഹനം തിരിച്ചറിയാനാണ് പെണ്കുട്ടിയെ വരുത്തിയതെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല, കുട്ടിയും പ്രതികളും പറഞ്ഞ വിവരങ്ങളില് ചില പൊരുത്തക്കേടുകളുണ്ടായിരുന്നുവെന്നും അത് ശരിയാക്കാന് കൂടിയാണ് അവരെ സ്റ്റേഷനിലേക്ക് വരുത്തിയതെന്നും പോലീസ് അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര് ഒളവ...
-
കാസര്കോട്: ഓട്ടോ ഡ്രൈവര് ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് മരിച്ചു. കാസര്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര് ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല് ഉലമ കാസര്കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില് ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില് പ്രവര്ത്തിച്ച് വരുന്ന വികെയര് മീത്തല് മാങ്ങാട് എല്ലാം വര്ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്ഷകത്തില് എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarfla...
No comments:
Post a Comment