മംഗലാപുരം: 7ന് നടക്കാനിരിക്കുന്ന മംഗലാപുരം സിറ്റി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടുകൂടി മാത്രമേ നല്‍കാവൂ എന്ന് കമ്മീഷന്‍ അറിയിച്ചു. നിര്‍ദേശം പാലിക്കാത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ബാനറുകളും പോസ്റ്ററുകളും വഴിയുമുള്ള പരസ്യങ്ങളെല്ലാം ഇതില്‍ പെടും. അനധികൃതമായവ ഉദ്യോഗസ്ഥര്‍തന്നെ നീക്കം ചെയ്യും.
ബണ്ട്വാളില്‍ ജനതാദള്‍(എസ്) സ്ഥാനാര്‍ഥി അജീജ് കുദ്രോളിയുടെ പ്രചാരണബാനര്‍ എതിര്‍സ്ഥാനാര്‍ഥിയുടെ പരാതിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അഴിച്ചുമാറ്റി. പരസ്യപ്രചാരണം ചൊവ്വാഴ്ച തീരും. സ്ഥാനാര്‍ഥികള്‍ തങ്ങളുടെ തിരഞ്ഞെടുപ്പുചെലവ് കൃത്യമായി കമ്മീഷനെ അറിയിക്കണം.
No comments:
Post a Comment