Latest News

അന്തര്‍സംസ്ഥാന മോഷണസംഘത്തിലെ മൂന്ന് സ്ത്രീകള്‍ പിടിയില്‍

പന്തളം: അന്തര്‍സംസ്ഥാന മോഷണസംഘത്തിലെ മൂന്നു സ്ത്രീകള്‍ പോലിസ്പിടിയില്‍. കര്‍ണാടക ബാംഗ്ലൂര്‍ വണ്ടര്‍ വിജയനഗറില്‍ ഡോര്‍ നമ്പര്‍ 9ല്‍ സരോജ (45), രത്‌ന കവിത (28), കര്‍ണാടക ബാംഗ്ലൂര്‍ എം.ജി റോഡില്‍ ഡോര്‍ നമ്പര്‍ 10ല്‍ കാര്‍ത്തികിന്റെ ഭാര്യ കമല (36) എന്നിവരാണു പന്തളം പോലിസിന്റെ പിടിയിലായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30നു കുളനട മാന്തുക കുരുഞ്ചേലത്ത് തെക്കേതില്‍ സജി മാത്യുവിന്റെ വീട്ടില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്‍മാരും അടങ്ങുന്ന സംഘം സഞ്ചരിച്ച ടാറ്റാ സുമോ വാഹനം വീടിനു സമീപത്തുള്ള എം.സി റോഡില്‍ നിര്‍ത്തിയ ശേഷം രണ്ടു സ്ത്രീകള്‍ ഇറങ്ങി സജി മാത്യുവിന്റെ വീടിനു പിറകുവശത്ത് എത്തി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.
ഇതു കേട്ട സജിയുടെ മാതാവ് തങ്കമ്മ (53) വീടിനുള്ളിലേക്ക് വെള്ളം എടുക്കാന്‍ പോയപ്പോള്‍ പിറകില്‍ നിന്ന് അക്രമിച്ചു കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു.
സംഭവത്തിനിടയില്‍ തങ്കമ്മ ബഹളംവയ്ക്കുകയും വീട്ടില്‍ ഉറങ്ങിക്കിടന്ന സജി മാത്യു ബഹളം കേട്ട് ഉണര്‍ന്നു നേരെ വാഹനത്തിന് അടുത്തേക്കോടിയെത്തി, വാഹനത്തിന്റെ താക്കോല്‍ എടുത്തതിനെത്തുടര്‍ന്നാണു സ്ത്രീകള്‍ രക്ഷപ്പെടാനാവാതെ നാട്ടുകാരുടെ പിടിയിലായത്.
ഇതേസമയം കൂടെയുണ്ടായിരുന്ന രണ്ടു പുരുഷന്‍മാര്‍ ഓടി രക്ഷപ്പെട്ടു.
പിടിയിലായവരൈ വൈകീട്ട് 5ഓടെ പന്തളം എസ്.ഐ അലക്‌സാണ്ടര്‍ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലിസിനു നാട്ടുകാര്‍ കൈമാറി.
തിങ്കളാഴ്ച അടൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എ-02.എം.ഡി.5789 നമ്പര്‍ ടാറ്റാ സുമോ വാഹനമാണു പോലിസ് കസ്റ്റഡിയിലെടുത്ത­ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.