Latest News

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി മഅദനി ജാമ്യാപേക്ഷ നല്‍കി

ബാഗ്ലൂര്‍: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി അബ്ദുനാസര്‍ മഅദനി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക്­ മാറ്റി. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ കോടതിയില്‍ സമര്‍പ്പിച്ച ഹരജി ജ­സ്റ്റിസ് ത്ഭശീനിവാസാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ തന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. പോലീസ് സംരക്ഷണത്തോടെ സ്വന്തം ചെലവില്‍ നാട്ടില്‍ പോയി വരാമെന്നും മഅദനി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു
വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്കു ജാമ്യം ലഭ്യമാക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി മകള്‍ ഷമീറ ജൗഹറ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മഅദനി കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുകയാണ്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ഭാര്യ സൂഫിയ മഅദനിയും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. മഅദനിയ്ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ ഉത്തരവുണ്ടായിരുന്നുവെങ്കിലും അത് പാതിവഴിയില്‍ നിലച്ചുപോയതായും അവര്‍ പറഞ്ഞിരുന്നു.
2008 ബാംഗ്ലൂര്‍ സ്‌­ഫോടന കേസുമായി ബന്ധപ്പെട്ട് ഭീകരവാദം, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് മഅദനിക്ക് മേല്‍ ചുമത്തിയിരിക്കു­ന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.