മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണം
തിരുവനന്തപുരം: ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതി ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ചെയര്മാന് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ഥിച്ചു. തന്റെ വിവാഹം പിതാവുതന്നെ നടത്തുന്നതിനുള്ള അവസരം ലഭ്യമാക്കണമെന്ന് മഅദനിയുടെ മകള്‍ ഷെമീറ മുഖ്യമന്ത്രിക്കു നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 10നാണ് വിവാഹം. തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ചടങ്ങില്‍ പിതാവിന്റെ സാന്നിധ്യമുണ്ടാകണമെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുള്ള തന്റെ അഭ്യര്‍ഥന സ്വന്തം മകളുടേതുപോലെ കണക്കാക്കണമെന്നും മഅദനിയുടെ മകള്‍ ഷെമീറ കത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
കാഞ്ഞങ്ങാട്: റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി മരണപ്പെട്ടു. മീനാപ്പീസിലെ സി മുഹമ്മദിന്...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ടു കി...
-
കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണ...

No comments:
Post a Comment