Latest News

മഅദനി ശനിയാഴ്ച എത്തും; സുരക്ഷാ ചുമതല എ.ഡി.ജി.പി എ ഹേമചന്ദ്രന്

തിരുവനന്തപുരം: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും രോഗാതുരനായ പിതാവിനെ സന്ദര്‍ശിക്കാനും ഇടക്കാല ജാമ്യം ലഭിച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ ശനിയാഴ്ച ഇന്നു തിരുവനന്തപുരത്തെത്തും. രാവിലെ 9.15ന് ബാംഗ്ലൂരില്‍നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈനില്‍ കര്‍ണാടക സര്‍ക്കാരിന്റെ ആറ് പോലിസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാവും മഅദനിയുടെ യാത്ര.
10.15നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മഅദനിയെ ഐ.സി.യു ആംബുലന്‍സില്‍ കൊല്ലം മീയന്നൂര്‍ അസീസിയ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവും. ഇവിടെ കിടത്തിച്ചികില്‍സയ്ക്ക് വിധേയനാവുന്ന മഅദനി 13 വരെ ആശുപത്രിയില്‍ കഴിയും. ഞായറാഴ്ച കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ച അന്‍വാര്‍ശ്ശേരിയിലെത്തി പിതാവിനെ കാണും. ജാമ്യവ്യവസ്ഥ അനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുക. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കനത്ത സുരക്ഷാസംവിധാനമാണ് ആഭ്യന്തരവകുപ്പ് ഒരുക്കിയിരിക്കുന്നത്. ദക്ഷിണമേഖലാ എ.ഡി.ജി.പി എ ഹേമചന്ദ്രനാണ് സുരക്ഷാ ചുമതല. തിരുവനന്തപുരം വിമാനത്താവളത്തില്‍ പോലിസ് സുരക്ഷയൊരുക്കും. വെളളിയാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് പി.ഡി.പി നേതാക്കള്‍ ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നട­ത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.