Latest News

അവുക്കാദര്‍കുട്ടി നഹ സ്മാരക പുരസ്‌കാരം സാദിഖലി തങ്ങള്‍ക്കും ഹമീദ് മാസ്റ്റര്‍ക്കും

റിയാദ്: സാമൂഹ്യ നന്‍മയ്ക്കായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗ് ജില്ലാകമ്മിറ്റികള്‍ക്കായി റിയാദ് കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ അവുക്കാദര്‍ കുട്ടി നഹ സ്മാരക പുരസ്‌കാരം മലപ്പുറം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്കും നല്‍കും.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ രൂപം കൊടുത്ത ബൈത്തു റഹ്മ (കാരുണ്യഭവന്‍) പദ്ധതിയിലൂടെ ജാതി, മത, രാഷ്ട്രീയ ഭേദമെന്യെ പാവപ്പെട്ടവരായ മുന്നൂറില്‍ പരം കുടുംബങ്ങള്‍ക്ക് വീടുവച്ചു നല്‍കിയ മാതൃകാപരമായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് മലപ്പുറം ജില്ലാകമ്മിറ്റിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
പുരസ്‌കാരം നാട്ടില്‍വച്ച് സമ്മാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റസാഖ് കൊടക്കാട് അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബസുരക്ഷാ പദ്ധതിയില്‍ മണ്ഡലത്തിലെ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. സാജിദ് മൂന്നിയൂര്‍, സത്താര്‍ ആനങ്ങാടി, മുസമ്മില്‍ തങ്ങള്‍, ഗഫൂര്‍ പള്ളിക്കല്‍, സിറാജ് തേഞ്ഞിപ്പലം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഫൈസല്‍ ചേളാരി സ്വാഗതവും സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു.

Keywords:Riyad,Panakkad thangal,Malappuram, malabarflash

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.