Latest News

മറിയക്കുട്ടി വധത്തിന് ഒരാണ്ട്; ക്രൈംബ്രാഞ്ച് അന്വേഷണ വഴിമുട്ടി

ചെറുപുഴ: കാക്കയംചാല്‍ പടത്തടത്തെ കുട്ടിമാക്കല്‍ മറിയക്കുട്ടി കൊലപ്പെട്ടിട്ട് ഒരാണ്ട് തികയുന്നു. 2012 മാര്‍ച്ച് നാലിനാണ് വീടിനുള്ളില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ മറിക്കുട്ടിയ കണെ്ടത്തിയത്. തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. ആദ്യം പയ്യന്നൂര്‍ സി.ഐ ധനജ്ഞയ ബാബുവിന്റെ നേതൃത്വത്തിലും പിന്നീട് കണ്ണൂര്‍ എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും അന്വേഷിച്ചെങ്കിലും പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
കൊല ചെയ്യപ്പെട്ട സ്ഥലത്ത് നിന്നും പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന സോക്‌സിന്റെ കവറും മദ്യ കുപ്പിയും ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങളും കണെ്ടത്തിയിരുന്നു. പിന്നീട് ഈ സോക്‌സ് പയ്യന്നൂരിലെ ഒരു ഫാന്‍സി കടയില്‍ നിന്ന് വാങ്ങിയതാണെന്ന് പോലിസ് പറഞ്ഞിരുന്നു. പോലിസിന്റെ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ലാതെ വന്നപ്പോള്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കുകയും ചെയ്തു.
എന്നാല്‍, ഒരു മാസത്തോളം ഒരു നടപടിയും വന്നില്ല. തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചപ്പോള്‍, കഴിഞ്ഞ ഒക്ടോബര്‍ 12ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു കൊടുത്ത് അഭ്യന്തര വകുപ്പ് ഉത്തരവിടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സന്തോഷിന്‍െയും സി.ഐ മൊയിന്‍കുട്ടിയുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഘം പെരിങ്ങോം ഗസ്റ്റ് ഹൗസില്‍ ക്യാംപ് ചെയ്ത് അന്വേഷണം തുടര്‍ന്നെങ്കിലും പ്രതിയെ ഇതുവരെ കണെ്ടത്താനായില്ല.


Keywords: Kannur,malabarflash

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.