മലപ്പുറം:കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ സഹോദരനും കൂട്ടുകാരും ഒപ്പം നീന്തുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മേല്‍മുറി 27 പാറമ്മല്‍ സ്വദേശി കൂത്രാടന്‍ അബ്ദുള്‍ റഹ്മാന്റെ മകന് അബ്ദുള്‍ വാഹിദ് മുബഷീര്‍ (14) ആണ് മരിച്ചത്. മേല്‍മുറി മഅദിന്‍ പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. പൊടിയാട്ട് ക്വാറിയില്‍ നീന്താന്‍ ഇറങ്ങിയതായിരുന്നു അബ്ദുള്‍വാഹിദും സഹോദരന് ഹാഷിറും രണ്ട് കൂട്ടുകാരും. നാലുപേരും ചേര്‍ന്ന് വെള്ളക്കെട്ടിന് കുറുകെ നീന്തുന്നതിനിടെ അബ്ദുള്‍ വാഹിദ് കുഴഞ്ഞുപോയി. വാഹിദ് മുങ്ങിത്താഴുന്നത് കണ്ട സഹോദരനും സുഹൃത്തുക്കളും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്പേ വെള്ളത്തിനടിയിലേക്ക് ആഴ്ന്നുപോയി. തുടര്‍ന്ന് കുട്ടികള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതുകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രണ്ടുമണിയോടെ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. ഫയര്‍ഫോഴ്സെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും വെള്ളത്തിന്റെ ആഴവും തണുപ്പും മൂലം തിരച്ചില്‍ തുടരാനായില്ല. നാട്ടുകാര്‍ പലതവണ തിരച്ചില്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അബ്ദുള്‍ വാഹിദ് മുങ്ങിയസ്ഥലത്ത് അഞ്ചാള്താഴ്ചയുണ്ട്.
തുടര്‍ന്ന് മൂന്നുമണിയോടെ കോഴിക്കോട് മീഞ്ചന്തയില്‍ നിന്ന് മാസ്കും ഓക്സിജന്‍ സിലിന്‍ഡറും മറ്റ് സംവിധാനങ്ങളുമുള്ള പ്രത്യേക വാഹനമായ സ്കൂബയെത്തിക്കുകയായിരുന്നു. ഈ സംവിധാനങ്ങളുപയോഗിച്ച് ഷിഹാബുദ്ദീന് എന്ന ഫയര്‍മാനാണ് മൂന്നുമണിയോടെ മൃതദേഹം പുറത്തെടുത്തത്. ക്വാറിയിലെ വെള്ളക്കെട്ടിന്റെ മറുകരയില്‍ നിന്ന മറ്റ് മൂന്നുപേരെ ഫയര്‍ഫോഴ്സെത്തി കരയിലെത്തിച്ചു. വര്‍ഷങ്ങളായുള്ള പാറപൊട്ടിക്കല്‍മൂലം ഇവിടെ വലിയ വെള്ളക്കെട്ടാണുള്ളത്. ഞായറാഴ്ചയായതിനാല്‍ തൊഴിലാളികളാരും സ്ഥലത്തുണ്ടായിരുന്നില്ല. അബ്ദുള്‍ വാഹിദിന്റെ പിതാവ് മക്കയിലാണ്. സല്മാബിയാണ് ഉമ്മ. സഹോദരി ദില്‍ന. ഹാഷിറും ദില്‍നയും മഅദിന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികളാണ്. ഖബറടക്കം തിങ്കളാഴ്ച 11.30ന് പാറമ്മല്‍ ജുമാമസ്ജിദില്‍ നടക്കും
Home
Malappuram
Obituary
മേല്‍മുറി പൊടിയാട്ട് ക്വാറിയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
മേല്‍മുറി പൊടിയാട്ട് ക്വാറിയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
തിരുവനന്തപുരം : ഹെല്‍മറ്റ് പരിശോധനയില്‍ നിന്നും രക്ഷപെടാനായി വേഗത്തില്‍ വാഹനമോടിച്ച യുവാവ് ബൈക്ക് മതിലില്‍ ഇടിച്ച് മരിച്ചു. വര്‍ക്ക...
-
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ പി.ഡബ്ല്യു.ഡി കൊണ്ടാക്ട്രറും വ്യവസായ പ്രമുഖനുമായ ഹാജി സി.എം അബ്ദുല്‍ റഹ്മാന് കുദ്രോളിയുടെ മകള്‍ ഡോ:...
-
കാഞ്ഞങ്ങാട്: ഗാര്‍ഹിക പീഡനകേസില്‍ ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മകനും പ്രതിമാസ ചെലവിനു പണം നല്കാന് കോടതി ഉത്തരവിട്ടു. പയ്യന്നൂര്‍ ...

No comments:
Post a Comment