മംഗലാപുരം: മതംമാറ്റം നടക്കുന്നുവെന്നാരോപിച്ച് ഉഡുപ്പി മൂടുബെല്ലിയിലെ ക്രൈസ്തവ പ്രാര്‍ഥനാലയത്തില്‍ വെള്ളിയാഴ്ച രാത്രി ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
രാത്രി കൂട്ടമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബൈബിള്‍ സൊസൈറ്റി അംഗം റോഷന്റെ മാതാവ് എമിലി ലോബോ, കാര്‍ക്കളയിലെ സൂര്യ(38), ശാന്താറാം, പ്രേം മെന്ഡോന്ക(16), എന്‍ജിനിയറിങ് വിദ്യാര്‍ഥി സാവിയോ ജോണ്സണ് എന്നിവരെ പരിക്കുകളോടെ അജാര്ക്കാട്ട് ആസ്പത്രിയിലും ഗുരുതരമായി പരിക്കേറ്റ രമേഷിനെ കെ.എം.സി. ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
12 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രാര്ഥനാലയമാണിതെന്ന് ബൈബിള്‍ സൊസൈറ്റി പ്രവര്‍ത്തകനായ റോഷന് പറഞ്ഞു. ഇടയ്ക്ക് ബജ്രംഗ്ദള് പ്രവര്‍ത്തകരില്‍നിന്ന് താക്കീത് ഉണ്ടായിരുന്നു. മതംമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ തങ്ങള്‍ വളരെ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത് -റോഷന് പറഞ്ഞു.
സംഭവം വളരെ ഗൗരവമായി കാണുമെന്ന് ഐ.ജി. പ്രകാശ് റെഡ്ഡി പറഞ്ഞു. ബാക്കി പ്രതികളെയും ഉടന്‍ പിടികൂടും-അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
എവിടെ പോയാലും അവിടെയെല്ലാം ഇന്റര്‍നെറ്റ്. അതെ ലോകമെമ്പാടും വൈഫൈ ഹോട്സ്പോട് ആക്കാനുള്ള പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റെത്തുന്നു. ഇതാണ് ട...
-
കാസര്‍കോട്: പുതുതലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പുഴകള്‍ പുനര്ജ്ജനിക്കുകയുള്ളു എന്ന് പ്രൊഫ.എം. എ. റഹ് മാന്‍ വിദ്യ...
-
കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഐ.എസിൽ ചേരാനായി രാജ്യം വിട്ടതായി സംശയിക്കുന്നവരിൽ സ്ത്രീകളും...
-
കോഴിക്കോട്: ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന...
-
പത്തനംതിട്ട: [www.malabarflash.com] ബംഗളൂരുവിലെ ഫ്ളാറ്റിന്റെ രണ്ടാം നിലയില്‍നിന്നു വീണു ഗുരുതരമായി പരുക്കേറ്റ രണ്ടുവയസുകാരനെ ചികില്സിക്...


No comments:
Post a Comment