ഉദുമ: തോരണം കെട്ടുന്നതുമായി ബന്ധപ്പെട്ട് ഉദുമയില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം. പാലക്കുന്ന് ഭരണി മേഹാത്സവവുമായി ബന്ധപ്പെട്ട് ഉദുമയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തോരണം കെട്ടുന്നതിനെ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സംഭവമറിഞ്ഞ് ബേക്കല്‍ എസ്.ഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തുകയും സംഘടിച്ചു നിന്നവരെ വിരട്ടി ഓടിുകയും ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും കൊടികള്‍ എടുത്തു മാററുകയും ചെയ്തു. രാത്രി 12 മണിയോടെ ബി.ജെ.പി നേതാവ് അഡ്വ.ശ്രീകാന്തിന്റെ നേതൃത്വത്തിലുളള ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസിന്റെ മുന്നില്‍ വെച്ച് തന്നെ വീണ്ടും തോരണങ്ങളും കൊടിയും സ്ഥാപിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ സി.പി.എം ഉദുമ എരിയ സെക്രട്ടറി കെ.വി. കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ഉദുമയില്‍ സ്ഥാപിച്ച ബി.ജെ.പിയുടെ തോരണങ്ങള്‍ നശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകര്‍ ഇതിനെ തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു.
സംഭവമറിഞ്ഞ് സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകര്‍ ഉദുമയില്‍ സംഘടിച്ചതോടെ. ബേക്കല്‍ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമം നടത്തിയെങ്കിലും സംഘര്‍ഷത്തിന് അയവ് വന്നില്ല. ഉച്ചയ്ക്ക് 12 മണിയോടെ ഹോസ്ദുര്‍ഗ് ഡി.വൈ.എസ്.പി മാത്യൂഎക്‌സല്‍ ഉദുമയിലെത്തി സി.പി.എം-ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സംഘര്‍ഷത്തിന് അയവു വന്നത്. സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ തുടരുകയാണ്
Kasaragod,malabarflash, BJP, CPIM, K.V.KUNHIRAMAN, BEKAL-POLICE, PALAKUNNU-BARANI-MAHOLSAVAM
No comments:
Post a Comment