Latest News

മാല പിടിച്ചുപറിക്കാന്‍ ഡല്‍ഹിസംഘം കേരളത്തില്‍; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ കേരളത്തിലെത്തിയ ഡല്‍ഹി സംഘത്തിലെ രണ്ടുപേര്‍ കോഴിക്കോട്ട് പിടിയിലായി. ഡല്‍ഹി കൃഷ്ണനഗര്‍ സ്വദേശി മുഹമ്മദ് ഷക്കീല്‍ മാലിക് (30), ഗാസിയാബാദ് സ്വദേശി നൗഷാദ് അലി എന്നിവരാണു കോഴിക്കോട്ട് പോലിസ് പിടിയിലായത്.
കഴിഞ്ഞദിവസം വൈകീട്ട് ചെട്ടികുളം ഭാഗത്തുനിന്നു സ്ത്രീയുടെ മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ഡല്‍ഹിയിലെ കരകൗശല വ്യാപാരിയും സ്വര്‍ണാഭരണ നിര്‍മാതാവുമായ ഹാജി സോനിയാണ് ഇവരെ കേരളത്തിലേക്കു മാലമോഷണത്തിന് അയക്കുന്നതെന്ന് പോലിസ് പറഞ്ഞു. വിമാന മാര്‍ഗമെത്തിയ സംഘത്തിന് മോഷണത്തിന് ഉപഭയോഗിക്കാന്‍ മുന്നു ബൈക്കുകളും കേരളത്തിലെത്തിച്ചിട്ടുണ്ട്. ഇതില്‍ ഒരു ബൈക്ക് പോലിസ് കണ്ടെടുത്തു. വന്‍കിട ഹോട്ടലുകളില്‍ താമസിക്കുന്ന ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലാണു ബൈക്ക് പാര്‍ക്ക് ചെയ്യുന്നത്. സ്വര്‍ണാഭരണം അണിഞ്ഞ സ്ത്രീകള്‍ കൂടുതലെത്തുന്ന സ്ഥലങ്ങള്‍ കണ്ടെത്തി രണ്ടുദിവസം ചുറ്റിനടന്നു സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷമാണു മാല പിടിച്ചുപറിക്കുന്നത്. മാല ഉരുക്കി സ്വര്‍ണക്കട്ടിയാക്കി ഡല്‍ഹിയിലേക്കു കൊണ്ടുപോവും. പിടിക്കപ്പെടാതിരിക്കാന്‍ മടക്കയാത്ര ട്രെയിനിലായിരിക്കും. ഒരു സംഘം ഡല്‍ഹിയിലെത്തിയ ശേഷം മറ്റൊരു സംഘം കേരളത്തിലെത്തും.
എട്ടുപേര്‍ ഇപ്പോള്‍ വിവിധ ജില്ലകളില്‍ ചുറ്റിക്കറങ്ങുന്നതായി പ്രതികളില്‍ നിന്നു വിവരം ലഭിച്ചിട്ടുണ്ട്. മൂന്നു മാസത്തിനിടെ 11 കേസുകളാണ് ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് സ്വര്‍ണമാല, സ്വര്‍ണം ഉരുക്കി കട്ടിയാക്കാനുള്ള ഉപകരണങ്ങള്‍, എ.ടി.എം കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും പിടിച്ചെടുത്തു. നല്ലളം, എലത്തൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നു അപഹരിച്ച മാലകളാണ് ഇവ. പിടികൂടിയ നൗഷാദ് അലി പിടിച്ചുപറിക്കേസില്‍ രണ്ടുവര്‍ഷം തിഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചയാളാണ്. ഷക്കീല്‍ മാലിക് ആഭരണനിര്‍മാതാവാണ്. കൂടുതല്‍ അന്വേഷണത്തിന് വിദഗ്ധസംഘത്തെ ഡല്‍ഹിയിലേക്ക് അയക്കുമെന്നും പോലിസ് വ്യക്ത­മാക്കി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.