Latest News

സര്‍വകക്ഷിയോഗത്തില്‍ പോലീസിന് രൂക്ഷ വിമര്‍ശനം

കോഴിക്കോട്: ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് പന്നി യങ്കര പ്രദേശത്തുണ്ടായ സംഘര്‍ ഷത്തിന് അയവുവരുത്താന്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗത്തില്‍ പോലീസിന് രൂക്ഷവിമര്‍ശനം. റോഡില്‍ ഒളിഞ്ഞിരുന്ന് പോലീസ് ഹെല്‍മെറ്റ് വേട്ട നടത്തുന്നതിനെതിരെയും യുവാക്കള്‍ മരിക്കാനിടയായ സംഭവത്തിലും പോലീസിനെതിരെയുളള പ്രതിഷേധം യോഗത്തില്‍ ആളി ക്കത്തി.
എല്ലാ രാഷ്ട്രീയ കക്ഷികളും പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ഹെല്‍മെറ്റിടാത്ത ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന് പോലീസ് പിടിക്കേണെ്ടന്ന് ഹൈക്കോടതിയുടെയും ഡിജിപിയുടെയും ഉത്തരവുണെ്ടന്ന് കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍ വ്യക്തമാക്കി. മരിച്ച യുവാക്കളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.
എസ്‌ഐ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനും മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തണമെന്നും യോഗം ആവശ്യ പ്പെട്ടു.
മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് സര്‍വകക്ഷിയോഗം നടന്നത്.
ഹെല്‍മെറ്റ് വേട്ടയെക്കുറിച്ച് പോലീസ് പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് എളമരം കരീം എംഎല്‍എ പറഞ്ഞു. സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയില്‍ അന്വേഷണം നടത്തണം.
കസ്റ്റഡിയിലുളള നിരപരാധികളെ വിട്ടയക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണവുംഅന്വേഷണ പരിധിയിലുള്‍പ്പെടുത്തണം. പോലീസ് പീഡനത്തെ തുടര്‍ന്ന് ബസ് കണ്ടകടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പോലീസിന്റെ നടപടി തൃപ്തികരമല്ലെന്നും പൊലീസിന് പിഴവ്പറ്റിയെന്നും എ.പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു. അടുത്ത കാലത്തായി പോലീസിന്റെ ഭാഗത്തുളള വീഴ്ചയെ തുടര്‍ന്ന് ജില്ലയില്‍ നാലാമത്തെ മരണമാണുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പന്നിയങ്കര എസ്‌ഐ സുനില്‍കുമാര്‍ കുറ്റക്കാരനാണെങ്കില്‍ സസ്‌പെന്‍ഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഡിസിസി പ്രസിഡന്റ് കെ.സി.അബു പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരവും സ്ഥിരവരുമാനവും നല്‍കണമെന്നും അബു പറഞ്ഞു. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊളളാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിഞ്ഞില്ലെന്ന് കെപിസിസി സെക്രട്ടറി അഡ്വ.കെ.ജയന്ത് പറഞ്ഞു. പോലീസ് കൊടുത്ത റിപ്പോര്‍ട്ട് വിശ്വസിക്കുകമാത്രമാണ് മന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റക്കാരനായ എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വഴിവിട്ട ഹെല്‍മറ്റ് വേട്ടയാണ് പ്രശ്‌നത്തിന് കാരണമായതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഐ.വി. ശശാങ്കന്‍ പറഞ്ഞു.
ഹെല്‍മറ്റ് വേട്ടയെ തുടര്‍ന്ന് യുവാക്കള്‍ മരിച്ച സംഭവത്തിലും ബസ് കണ്ടക്ടര്‍ ആത്മഹത്യചെയ്ത സംഭവത്തിലും പോലീസ് പ്രതിക്കൂട്ടിലാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് പറഞ്ഞു.
എന്‍.വി. ബാബുരാജ് (കരള കോണ്‍ഗ്രസ്-എം) പി.ടി. ആസാദ് (നതാദള്‍ -എസ്), കൗണ്‍സിലര്‍ അഡ്വ. എ.വി. അന്‍വര്‍, ജില്ലാസെക്രട്ടറിയേറ്റംഗം എം. ചന്ദ്രന്‍ (സിപിഎം), കെ.കെ. കുഞ്ഞിക്കണ്ണന്‍ (ആര്‍എംപി), ജില്ലാ പ്രസിഡന്റ് കെ.എം. നിസാര്‍ (കേരള കോണ്‍ഗ്രസ്-ബി) ചാത്തപ്പന്‍ (എന്‍സിപി), പി. ബിജു (സാഷ്യലിസ്റ്റ് ജനത), ചാലില്‍ മൊയ്തീന്‍ (സിഎംപി), തുടങ്ങി നിരവധി പേര്‍ സര്‍വക്ഷിയോഗത്തില്‍ പ്രസംഗി­ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.