Latest News

വേങ്ങരയില്‍ ബസ് മറിഞ്ഞ് വീട്ടമ്മ മരിച്ചു; 14 പേര്‍ക്ക് പരിക്ക്

വേങ്ങര: വേങ്ങരയ്ക്കടുത്ത് കുന്നുംപുറത്ത് നിയന്ത്രണംവിട്ട ബസ് മറിഞ്ഞ് വീട്ടമ്മ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. വേങ്ങര ഊരകം ചാലില്‍കുണ്ടിലെ കാപ്പില്‍ കുഞ്ഞാലന്റെ ഭാര്യ ആലിപ്പറമ്പില്‍ കുഞ്ഞാച്ചു (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ കുന്നുംപുറം തോട്ടശേരിയറ ഇറക്കത്തിലാണ് അപകടമുണ്ടായത്. വേങ്ങരയില്‍ നിന്ന് തേഞ്ഞിപ്പലത്തേക്ക് പോവുകയായിരുന്ന പിസി എം ഫിലൂസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ വച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിത്.
ഡ്രൈവര്‍ ഗിയര്‍ ഡൗണ്‍ ചെയ്ത് ബസ് മതിലില്‍ ചാരി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും എതിരെ വന്ന ബൈക്കിലും നാനോ കാറിലും ഇടിച്ച ശേഷം മരത്തിലും സമീപത്തെ മദ്രസയുടെ ചുമരിലും ഇടിച്ച് ബസ് മറിയുകയായിരുന്നു. കുഞ്ഞാച്ചു തല്‍ക്ഷണം മരിച്ചു. കാടപ്പടി പുളിയംപറമ്പിലെ മകളുടെ വീട്ടിലേക്ക് പേര മക്കളുമൊത്ത് പുറപ്പെട്ടതായിരുന്നു ഇവര്‍. പേരമക്കളായ ജസീല മഅ്‌റൂസ് (13), റംസീന (12) എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞാച്ചുവിന്റെ മാതാവ്: പാത്തുമ്മ. മക്കള്‍: സിദ്ദീഖ്, മുഹമ്മദ് കുട്ടി, റഊഫ്, (മൂവരും ദുബായ്), സറീന, മറിയാമു, സീനത്ത്, നഫീസ. മരുമക്കള്‍: ആയിശ, സലീന, ഇമ്മുട്ടി, അയ്യൂബ്, റഹീം, ബാവ, നൗഷാദ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രാത്രി ഒമ്പതിന് മൃതദേഹം കുറ്റാളൂര്‍ ജുമുഅ മസ്ജിദ് കബര്‍സ്ഥാനില്‍ കബറട­ക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.