Latest News

അഭ്യാസ പ്രകടനത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: ബൈക്ക് അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വര്‍ക്കല മേല്‍വട്ടൂര്‍ 'നിസനി'യില്‍ ഇബ്രാഹിംകുട്ടി (24) ആണ് മരിച്ചത്. വൈകുന്നേരം 6.30ന് വള്ളിക്കാവ് അമൃതപുരി കാമ്പസിലായിരുന്നു സംഭവം.
കാമ്പസില്‍ നടക്കുന്ന 'വിദ്യുത് - 2013' പരിപാടിയുമായി ബന്ധപ്പെട്ട് അഭ്യാസ പ്രകടനത്തിനെത്തിയ നാലംഗസംഘത്തില്‍പ്പെട്ടയാളാണ് ഇബ്രാഹിംകുട്ടി. അഭ്യാസപ്രകടനത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കുട്ടിയിടിക്കുകയും ഇബ്രാഹിംകുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരണം സംഭവിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.