Latest News

പൂജാരയ്ക്കും വിജയ്ക്കും സെഞ്ചുറി

ഹൈദരാബാദ്: ചേതേശ്വര്‍ പൂജാര, മുരളി വിജയ് എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ 311/1 എന്ന നിലയിലാണ്. 162 റണ്‍സോടെ പൂജാരയും 129 റണ്‍സോടെ വിജയുമാണ് ക്രീസില്‍. കരിയറിലെ രണ്ടാം ടെസ്റ് സെഞ്ചുറി വിജയ് നേടിയപ്പോള്‍ പൂജാരയുടെ നാലാം സെഞ്ചുറിയാണ് ഹൈദരാബാദില്‍ പിറന്നത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 294 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിക്കറ്റ് നഷ്ടപ്പെടാതെ അഞ്ച് റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. ഇന്നിംഗ്സിലെ ഏഴാം ഓവറിലെ അവസാന പന്തില്‍ മാത്രമാണ് ഓസീസിന് സന്തോഷിക്കാന്‍ വകയുണ്ടായിരുന്നത്. പീറ്റര്‍ സിഡില്‍ എറിഞ്ഞ പന്തില്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് വിക്കറ്റ് കീപ്പര്‍ മാത്യൂ വേഡിന് ക്യാച്ച് നല്‍കി മടങ്ങി. സേവാഗ് നേടിയത് ആറ് റണ്‍സ് മാത്രം. തുടര്‍ന്നാണ് വിജയ്-പൂജാര സഖ്യം ഒത്തുചേര്‍ന്നത്. ക്ഷമയോടെ തുടങ്ങിയ ഇരുവരും ഓസ്ട്രേലിയന്‍ ബൌളര്‍മാരെ ഭംഗിയായി നേരിട്ടു. ആദ്യ സെക്ഷനില്‍ 30 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ 49 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്. എന്നാല്‍ ബാറ്റിംഗില്‍ താളം ലഭിച്ചതോടെ രണ്ടാം സെക്ഷനില്‍ ഇരുവരും സ്കോറിംഗിന് വേഗം കൂട്ടി. ചായക്ക് ശേഷം പൂജാരയാണ് ആദ്യം സെഞ്ചുറി നേടിത്. തൊട്ടുപിന്നാലെ മുരളി വിജയും ശതകം പൂര്‍ത്തിയാക്കി. സെഞ്ചുറിക്ക് ശേഷം ആക്രമിച്ച് കളിച്ചത് പൂജാരയാണ്. 251 പന്ത് നേരിട്ട പൂജാര 25 ഫോറും ഒരു സിക്സും നേടി. 288 പന്ത് നേരിട്ട വിജയ് 17 ഫോറും രണ്ടു സിക്സും നേടി. നേരത്തെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 237/9 എന്ന നിലയില്‍ ഡിക്ളയര്‍ ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.