നഴ്സിങ് സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ളോമ എന്ന് ചേര്‍ക്കാത്തതിനാലാണ് വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന തങ്ങള്‍ ഏതു സമയവും ജോലി നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയില്‍ കഴിയുന്നതെന്ന് നിവേദനത്തില്‍ പറയുന്നു. നഴ്സുമാര്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നഴ്സിങ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. ഇതിനായി ഇത്തവണ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചപ്പോഴാണ് സൌദി നഴ്സിങ് കൌണ്‍സില്‍ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ളോമ എന്ന് രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി നഴ്സിങ് ബിരുദമെടുത്ത ഇവരുടെ സര്‍ട്ടിഫിക്കറ്റില്‍ ജനറ ല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ 2005 ന് ശേഷം കേരള നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് കൌണ്‍സില്‍ നല്‍കുന്ന സ ര്‍ട്ടിഫിക്കറ്റില്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി എന്നാണ് രേഖപ്പെടുത്തുന്നത്.
അതുകൊണ്ട് തന്നെ പുതുതായി എത്തുന്നവര്‍ ഡിപ്ളോമ എന്ന് ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ന ല്‍കിയതോടെയാണ് നഴ്സിങ് കൌണ്‍സിലിന് സംശയമുണ്ടായത്. ഇതോടെ പഴയ സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കാന്‍ തയ്യാറായില്ല. ഈ പ്രശ്നം കേരള നഴ്സിങ് കൌണ്‍സിലിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. പത്ത് പതിനഞ്ച് വര്‍ഷമായി ചെയ്ത് വരുന്ന തൊഴിലും വരുമാനമാര്‍ഗ്ഗവും ചെറിയ ഒരു സാങ്കേതിക തടസ്സത്തിന്റെ പേരില്‍ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിലാണ് പ്രവാസി നഴ്സുമാര്‍ സഹായം തേടി കോണ്‍സുലേറ്റിനെ സമീപിച്ചിരിക്കുന്നത്.
ഈ വിവരങ്ങള്‍ സൌദി നഴ്സിങ് കൌണ്‍സിലിനെ കോണ്‍സുലേറ്റ് ബോധ്യപ്പെടുത്തി തങ്ങളുടെ ജോലി നഷ്ടപ്പെടുന്നത് തടയണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
No comments:
Post a Comment