Latest News

അതിജീവനത്തിന്റെ പോരാട്ടത്തിന് സി ഒ എയുടെ ഐക്യദാര്‍ഢ്യം

ENDOSULFAN,kasaragod, coa,march
കാസര്‍കോട്: പുതിയബസ് സ്റ്റാന്റിനുസമീപത്തെ ഒപ്പുമരച്ചോട്ടില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാരത്തിന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ സമരപന്തലിലെത്തി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഭോപ്പാല്‍ ദുരന്തത്തിന് സമമാണെന്ന് സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗോവിന്ദന്‍ പറഞ്ഞു. 23-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാനിലൂടെ ജനങ്ങള്‍ക്കുനേരെ ദുരിതം വിതച്ചതില്‍ സര്‍ക്കാര്‍ വകുപ്പ് പങ്കാളിയായിട്ടുപോലും ദുരിതബാധിതരെ സഹായിക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ദുരിതബാധിതരുടെ അവകാശസമരത്തിന് സി.ഒ.എ പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ട്രഷറര്‍ കെ.രാധാകൃഷ്ണന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്‍.എച്ച്.അന്‍വര്‍, ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര, സെക്രട്ടറി സതീഷ്.കെ.പാക്കം, കെ.സി.സി.എല്‍ ജില്ലാ ഹെഡ് കെ.രഘുനാഥ്, പ്രദീപ് കുമാര്‍, ഹരിഷ്.പി.നായര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.