Shiju |
കാഞ്ഞങ്ങാട് ഡിവൈഎസ്പി മാത്യു എക്‌സല്‍, ഹൊസ്ദുര്‍ഗ് എസ്‌ഐ ഇ.വി.സുധാകരന്‍ എന്നിവരടങ്ങുന്ന സംഘമാണ് സിജുവിനെ ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്.
പുല്ലൂര്‍ മീങ്ങോത്ത് സ്വദേശിനിയും കളനാട്ടെ രാജന്റെ ഭാര്യയുമായ അനിതയുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.
സിജുവിന്റെ ഭീഷണിയും ചതിയും മൂലമാണ് ജീവനൊടുക്കുന്നതെന്ന അനിതയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.
ഒരു വര്‍ഷം മുമ്പാണ് അനിത സിജുവിന്റെ കൂടെ ബിസിനസില്‍ പങ്കാളിയായത്. ഹൊസ്ദുര്‍ഗിലെ
Anitha |
ഇവിടെ യാദൃശ്ചികമായി ജോലി അന്വേഷിച്ചെത്തിയ അനിത സിജുവുമായി പരിചയപ്പെടുകയും പുതിയ ബിസിനസ് തുടങ്ങാന്‍ ധാരണയിലെത്തുകയുമായിരുന്നു. ബിസിനസ് തുടങ്ങുമ്പോള്‍ ഒരു ലക്ഷം രൂപ അനിത സിജുവിന് കൈമാറിയിരുന്നു.
പിന്നീട് സ്വയം തൊഴില്‍ പദ്ധതിയനുസരിച്ച് സിജു അനിതയെക്കൊണ്ട് നാലു ലക്ഷം രൂപയുടെ വായ്പ എടുപ്പിച്ചു. ബാങ്ക് വായ്പ പൂര്‍ണമായും കൃത്യമായി സിജു അടയ്ക്കുമെന്നാണ് അനിത കരുതിയിരുന്നത്.
ഇതിനിടയില്‍ അനിതയറിയാതെ കോട്ടച്ചേരി ടൗണില്‍ സിജു മറ്റൊരു സ്ഥാപനം തുടങ്ങുകയും ചെയ്തു. അനിതയുടെ വാനിറ്റി ബാഗില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയ ഉടന്‍ തന്നെ സിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും അറസ്റ്റുചെയ്യുകയുമായിരുന്നു.
No comments:
Post a Comment