Latest News

ഹജ്ജിന് തുണപോവല്‍: അവസരം നിഷേധിച്ച സ്ത്രീയുടെ അപേക്ഷ സ്വീകരിക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: തുണപോവുന്ന പുരുഷന്‍ നേരത്തേ ഹജ്ജിന് പോയതിന്റെ പേരില്‍ സ്ത്രീക്ക് ഹജ്ജിന് പോവാന്‍ അവസരം നിഷേധിച്ചതിനെതിരേ കോടതിയെ സമീപിച്ച ഹരജിക്കാരുടെ അപേക്ഷ സ്വീകരിക്കണമെന്ന് ഹൈക്കോടതി.
അപേക്ഷ നല്‍കേണ്ട അവസാന ദിവസം 20 ആയതിനാല്‍ അപേക്ഷ നിരസിക്കേണ്ടതില്ലെന്നും തീരുമാനം കോടതി തീരുമാനത്തിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയാണ് ഉത്തരവ്. ഹരജി സംബന്ധിച്ച് കോടതി ഹജ്ജ് കമ്മിറ്റിയുടെ വിശദീകരണവും തേടി.
മൂന്നുവര്‍ഷം തുടര്‍ച്ചയായി അപേക്ഷ നല്‍കിയവര്‍ക്ക് നാലാം വര്‍ഷം നറുക്കെടുപ്പില്ലാതെ തന്നെ അവസരം നല്‍കുന്ന നിയമമുണെ്ടങ്കിലും തുണപോവുന്ന പുരുഷന്‍ നേരത്തേ ഹജ്ജ് ചെയ്തതിനാല്‍ അവസരം നിഷേധിച്ചതിനെതിരേ കോഴിക്കോട് കുന്ദമംഗലം സ്വദേശി വിരുപ്പില്‍ ഖദീജ, ഭര്‍ത്താവ് മൂസക്കോയ എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണി­ച്ചത്.
ഹജ്ജ് കമ്മിറ്റി വഴി ഒരിക്കല്‍ മാത്രമേ സബ്‌സിഡി നിരക്കില്‍ യാത്രചെയ്യാവൂ എന്ന ജനുവരിയിലെ ഭേദഗതിമൂലം ഒരിക്കല്‍ ഹജ്ജ് ചെയ്ത ഭര്‍ത്താവിന് 'മെഹ്‌റം' എന്ന നിലയില്‍ അനുമതി ലഭിച്ചില്ലെന്നും ഇതുമൂലം തന്റെ അപേക്ഷ തള്ളിയെന്നുമാണ് ഹരജിക്കാരിയുടെ പരാതി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Hajj News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.