ചൊവ്വാഴ്ച രാവിലെ തൃശ്ശൂര്‍ കിരാലൂരിലെ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമരപന്തലിലെത്തി വൈകുന്നേരംവരെ ഉപവാസം അനുഷ്ഠിച്ചു. എ.എം. സൈനബ, പി.ടി.എം. ഹുസൈന്‍ എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ 30 കുട്ടികളാണ് എത്തിയത്. അഖില്‍ കൃഷ്ണ, അഥീന, ഫാത്വിമ, ദിയാ മുംതാസ് എന്നിവര്‍ നേതൃത്വം നല്‍കി.
പെരിയ അംബേദ്ക്കര്‍ കോളജിലെ 50 ഓളം വിദ്യാര്‍ത്ഥികളും കാസര്‍കോട് ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ത്ഥികളും സമരപന്തലിലെത്തി. ജമാഅത്തെ ഇസ്ലാമി നേതാക്കളായ അഷ്‌റഫ് ബായാര്‍, ബി.കെ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ പന്തലിലെത്തി. നിരാഹാരം അനുഷ്ഠിച്ചുവന്നിരുന്ന എ. മോഹന്‍കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെതുടര്‍ന്ന് സമരപന്തലില്‍ പരിസ്ഥിതി പ്രവര്‍ത്തക ആശാ ഹരി 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു.
ബുധനാഴ്ച വൈകിട്ട് ആശ, ഉപവാസം അവസാനിപ്പിക്കുകയും 90 വയസുള്ള നാരായണപിള്ള, ഗ്രോവാസു, മോയിന്‍ ബാപ്പു എന്നിവര്‍ ഉപവാസം ആരംഭിക്കുകയും ചെയ്യും. മോഹന്‍കുമാര്‍ ആശുപത്രിയിലും നിരാഹാരസമരം തുടരുകയാണ്. 21ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ചയില്‍ സമരസമിതിയെ പ്രതിനിധീകരിച്ച് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ടി. ശോഭന, മുനീസ അമ്പലത്തറ, അംബികാസുതന്‍ മാങ്ങാട് എം. സുല്‍ഫത്ത് എന്നിവര്‍ പങ്കെടുക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment