Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ ഏല്‍പ്പിച്ച അച്ചാറിനൊപ്പം കഞ്ചാവ്
കാഞ്ഞങ്ങാട്: ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ ഏല്‍പ്പിച്ച അച്ചാറിനൊപ്പം കഞ്ചാവ് പൊതികള്‍ തിരുകിയ നിലയില്‍ കണ്ടെത്തി. മീനാപ്പീസ് കടപ്പുറത്തു നിന്ന് ഗള്‍ഫിലേക്ക് പോകുന്ന രാഹുല്‍രാജ് എന്നയാളെ പട്ടാക്കലിലെ സുഹൈല്‍ ഏല്‍പ്പിച്ച അച്ചാര്‍ പാക്കറ്റുകള്ക്കിടയിലാണ് കഞ്ചാവുപൊതികള്‍ കണ്ടെത്തിയത്. കുവൈത്തിലെ ഒരാള്‍ക്ക് കൊടുക്കാനാണ് രാഹുല്‍രാജിന് സുഹൈല്‍ അച്ചാര്‍ പാക്കറ്റുകള്‍ നല്‍കിയത്. അച്ചാര്‍ പാക്കറ്റുകള്‍ക്ക് അമിതഭാരമായതിനാല്‍ വേര്‍തിരിച്ചെടുക്കാനായി പൊട്ടിച്ചപ്പോഴാണ് കഞ്ചാവ് പൊതികള്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ വിവരം ഹൊസ്ദുര്‍ഗ് പോലീസില്‍ അറിയിച്ചു. രാഹുല്‍രാജ് ഗള്‍ഫിലേക്ക് പോയിട്ടുണ്ട്. കഞ്ചാവുപൊതികള്‍ ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍...
-
ഉദുമ: ഹോട്ടലില്‍ കയറി ഉടമയെയും മകനെയും അക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കുന്നിലെ ക്വളിററി റസ്റ്റോറന്റിലാണ് സംഭവം.[www.ma...
-
കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണ...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്ത...

No comments:
Post a Comment