Latest News

മഅദനിക്ക് ജാമ്യം: കർണാടക മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടി കത്തയച്ചു

തിരുവനന്തപുരം: കര്‍ണാടക ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനു കത്തയച്ചു. 2008 -ലെ ബാംഗളൂര്‍ സ്ഫോടന കേസില്‍ 2010 ഓഗസ്റ് 17 -നാണ് മഅദനി അറസ്റിലായത്. മഅദനിയെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് മഅദനിയുടെ ആദ്യഭാര്യയിലുള്ള മകള്‍ ഉമ്മന്‍ ചാണ്ടിയെ സമീപിച്ചിരുന്നു. മാര്‍ച്ച് പത്തിനു കൊല്ലത്താണ് മദനിയുടെ മകളുടെ വിവാഹം. മദനി വിവാഹത്തില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നു മഅദനിയുടെ ഭാര്യ സൂഫിയയും പ്രതികരിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.