Latest News

വളപട്ടണത്ത് മധ്യവയസ്‌കനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നി­ലയില്‍

കണ്ണൂര്‍: വളപട്ടണം വനജ ടാക്കീസിനു സമീപം അജ്ഞാതനായ മധ്യവയ്‌സകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ ആമ പിടിത്തക്കാരനാണു മരിച്ചതെന്നു സംശയിക്കുന്നു. 45നും 50നും ഇടയില്‍ പ്രായം തോന്നിക്കും. വനജ ടാക്കീസിനു മുന്‍വശം ലോറി പാര്‍ക്കിംഗ് കേന്ദ്രത്തിനരികിലെ ഹോട്ടലിനടുത്തായി റോഡിനോടു ചേര്‍ന്ന സ്ഥലത്താണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കാണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ടു നാടോടികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരാണു കസ്റ്റഡിയിലായത്. പോലീസിനെ കണ്ടയുടന്‍ ഓടിയ ഇവരെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. എന്നാല്‍ മരിച്ചയാളെ തങ്ങള്‍ക്കറിയില്ലെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ്.
പ്രദേശവാസികളാണു മൃതദേഹം ആദ്യംകണ്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ആത്മഹത്യയാണെങ്കില്‍ ഇത്രയും ആഴത്തില്‍ സ്വയം മുറിവേല്‍പ്പിക്കാന്‍ കഴിയില്ലെന്നാണു പോലീസ് പറയുന്നത്. പിടിവലി നടന്നതിന്റെ ലക്ഷണമൊന്നും മൃതദേഹം കണ്ടെത്തിയ സ്ഥലത്തില്ല. മറ്റെവിടെയെങ്കിലും വച്ച് കൊലനടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടു വന്നിട്ടതാണോയെന്നും സംശയമുണ്ട്. കഴിഞ്ഞദിവസം ഈ മേഖലയില്‍ ആമകളെ പിടിക്കാനായി തമിഴ് നാടോടി സംഘം എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ പെട്ടയാളാണു മരിച്ചതെന്നാണു പ്രാഥമിക നിഗമനം.
ഡിവൈഎസ്പി പി. സുകുമാരന്‍, വളപട്ടണം സിഐ പി. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാ­റ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.