Latest News

എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത്­ കവര്‍ച്ച നടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: ബാങ്കിന്റെ എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത്­ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ്­ ചെയ്­തു. പെരുമ്പ ബൈപ്പാസ്­ റോഡിലെ നങ്ങാരത്ത്­ ഹൗസില്‍ എന്‍. ഹൈദരലി (33), പെരുമ്പ കെ.എസ്­.ആര്‍.ടി.സിക്ക്­ സമീപത്തെ കാട്ടൂര്‍ ഹൗസില്‍ കെ. ജാഫര്‍ (34) എന്നിവരെയാണ്­ പയ്യന്നൂര്‍ സി.ഐ: അബ്­ദുള്‍ റഹീമിന്റെ നിര്‍ദ്ദേശാനുസരണം എസ്­.ഐ: ഷാജി പട്ടേരി ചൊവ്വാഴ്ച രാവിലെ അറസ്റ്റ്­ ചെയ്­തത്­. പെരുമ്പ കെ.എസ്­.ആര്‍.ടി.സി ഡിപ്പോയ്­ക്ക്­ സമീപത്തെ എസ്­.ബി.ഐയുടെ എ.ടി.എം കൗണ്ടര്‍ തകര്‍ത്താണ്­ കഴിഞ്ഞ ഞായറാഴ്­ച പുലര്‍ച്ചെ കവര്‍ച്ചാ ശ്രമം നടന്നത്­. പിടിയിലായ രണ്ടുപേരും നേരത്തെ ഗള്‍ഫിലായിരുന്നു. ഹൈദരലി ഒന്നര വര്‍ഷം മുമ്പും ജാഫര്‍ രണ്ടുവര്‍ഷം മുമ്പുമാണ്­ നാട്ടില്‍ തിരിച്ചെത്തിയത്­. ഇരുവരും ഡ്രൈവര്‍മാരായും റിയല്‍ എസ്‌റ്റേറ്റ്­ ഏജന്റുമാരായും ജോലി ചെയ്­തുവരികയാണ്­. ഹൈദരലി മാട്ടൂല്‍ പെട്രോള്‍ പമ്പിന്­ സമീപം അതിസമ്പന്നന്റെ മകളെയാണ്­ വിവാഹം കഴിച്ചത്­. ഏട്ടിക്കുളത്ത്­ വന്‍കിട ഗള്‍ഫുകാരന്റെ മകളാണ്­ ജാഫറിന്റെ ഭാര്യ. ഇരുവരും സമ്പന്ന ജീവിതം നയിച്ചു വരികയായിരുന്നു. പെരുമ്പയില്‍ ഏറെ അറിയപ്പെടുന്ന ഇരുവരും ധൂര്‍ത്ത്­ ജീവിതത്തെ തുടര്‍ന്ന്­ സാമ്പത്തിക വിഷമത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണത്രെ എ.ടി.എം. കവര്‍ച്ചക്ക്­ തീരുമാനിച്ചത്­. രണ്ടുപേരും മുഖം മറച്ചാണ്­ എ.ടി.എം കൗണ്ടറിനകത്ത്­ കയറിയത്­. എങ്കിലും ഒരാളുടെ മുഖത്തെ അവ്യക്തമായ പാര്‍ശ്വദൃശ്യം എ.ടി.എം കൗണ്ടറിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത്­ പണത്തിനായി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ കൗണ്ടറില്‍ പണമില്ലെന്ന ധാരണയില്‍ ഇരുവരും ശ്രമം ഉപേക്ഷിച്ച്­ മടങ്ങുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൗണ്ടറില്‍ 26 ലക്ഷം രൂപയുണ്ടായിരുന്നു. മെഷിന്റെ സങ്കീര്‍ണ്ണത കാരണം ഇവര്‍ക്കത്­ കണ്ടെത്താനായില്ല. നേരത്തെ ഇരുവരും ഒരു കളവുകേസിലും പ്രതിയായിരുന്നില്ല. പെരുമ്പ ടവര്‍ കേന്ദ്രീകരിച്ച്­ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ്­ പ്രതികള്‍ പിടിയിലാകാന്‍ ഇടയാക്കിയ­ത്­.

പയ്യന്നൂരില്‍ എസ്.ബി.ഐ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.