Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
യുവതിക്ക് നാനോ കാറില്‍ സുഖപ്രസവം
കണ്ണൂര്‍ : യുവതിക്ക് നാനോ കാറില്‍ സുഖപ്രസവം. കേളകം വെള്ളൂന്നിയിലെ പൊരുന്നന്‍ പവിത്രന്റെ ഭാര്യ ഷൈമയാണ് കാറില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഇരിട്ടി ആശുപത്രിയില്‍ ചികിത്സ നടത്തിവന്ന ഷൈമക്ക് 25നാണ് പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാത്രി ഏഴരയോടെ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറില്‍ ഷൈമയെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഇരിട്ടി ആശുപത്രിയിലേക്ക് കാറില്‍ യാത്ര തുടരവെ വേദന അസഹ്യമായതിനെ തുടര്‍ന്ന് തൊട്ടടുത്ത സഹകരണ ആശുപത്രി മുറ്റത്ത് എത്തുമ്പോഴേക്കും ഷൈമ കാറില്‍ തന്നെ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരെത്തി കര്‍ട്ടനിട്ട് മറച്ച് പ്രസവ സൗകര്യമൊരുക്കി. തുടര്‍ന്ന് ഷൈമയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരത്തെ...
-
കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്...
-
മംഗളൂരു: ഉളൈബെട്ടുവില് വെള്ളിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരു ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വി.എച്ച്.പി...
-
വേങ്ങര: മതാതീതസൗഹാര്ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്വ...
-
[www.malabarflash.com] അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ മംമ്തയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി. തനിക്ക് ...

No comments:
Post a Comment