കാസര്‍കോട് : മാര്‍ക്കറ്റ് കുന്നിനു സമീപം ഇരുനില വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ മോഷ്ടാവിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷണ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇതിനിടയില്‍ രണ്ടു വീടുകളിലെ വരാന്തയിലും രക്തക്കറ കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. വിവരമറിഞ്ഞ് പോലീസ് എത്തി അന്വേഷിച്ചപ്പോള്‍ മോഷ്ടാവ് ഓടുന്നതിനിടയില്‍ കല്ലില്‍ കാല് തട്ടി മുറിഞ്ഞുണ്ടായ രക്തമാണെന്ന് അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ മാര്‍ക്കറ്റ് കുന്നിലെ ദൈനബിയുടെ വീട്ടിലാണ് മോഷ്ടാവ് കവര്ച്ചയ്ക്കെത്തിയത്. ദൈനബിയുടെ വീടിന്റെ പണി പൂര്‍ത്തിയായിട്ടില്ല.. മുകളിലത്തെ നിലയില്‍ വാതില്‍ സ്ഥാപിക്കാത്തതു കാരണം പ്ലാസ്റ്റിക് മറച്ചുവെച്ചിരുന്നു. ഇതിലൂടെയാണ് മോഷ്ടാവ് അകത്തു കയറിയത്. കോണിപ്പടിയിലൂടെ താഴെയിറങ്ങിയ മോഷ്ടാവ് കിടന്നുറങ്ങുകയായിരുന്ന ദൈനബിയുടെയും മകള്‍ സുഹറയുടെയും അടുത്തെത്തുകയായിരുന്നു. ഇതിനിടയിലാണ് മോഷ്ടാവിന്റെ മൊബൈല്‍ ശബ്ദിച്ചത്. ഫോണിന്റെ ശബ്ദം കേട്ട് ദൈനബിയും മകളും ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചതോടെ പരിസരവാസികളും എത്തി. ഇതിനിടയിലാണ് മോഷ്ടാവ് വന്ന വഴിയില്‍ തന്നെ രക്ഷപ്പെട്ടത്. നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് പോലീസും രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. ഇതിനിടയിലാണ് മാര്‍ക്കറ്റ് കുന്നിനു സമീപത്തെ റഫീഖിന്റെ അടുക്കളയുടെ പുറത്തും, തൊട്ടു സമീപത്തെ ആള്‍താമസമില്ലാത്ത ഒരു വീടിന്റെ വരാന്തയിലും രക്തക്കറ കണ്ടത്. ദൈനബിയുടെ വീടിനു സമീപത്തെ റോഡിലും രക്തതുള്ളി വീണനിലയില്‍ കണ്ടു. ഇതോടെയാണ് രക്തക്കറ മോഷ്ടാവിന്റേതാണെന്ന് പോലീസ് സംശയിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
കാസറകോട്: ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ നടന്ന മെമ്പര്‍ഷിപ് ക്യാമ്പയിനിലൂടെ 2019-2021 കാലയളവിലേക്കുള്ള എം എസ് എഫ്...
-
ഒറ്റപ്പാലം: ഖുര്‍ആനിക ആശയങ്ങളുടെ കാവ്യാവിഷ്കാര ഗ്രന്ഥമായ അമൃതവാണി മലയാളത്തിന് സമ്മാനിച്ച കെ.ജി. രാഘവന് നായര്‍ അന്തരിച്ചു. വാര്ധക്...
-
തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് വഴിയാത്രക്കാരായ ...
-
സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ അരുണ്‍(29) മരിച്ചു. കൂടെയുണ്ടായിരുന്ന റെജി, അജീഷ്, മൂസ എന്നിവര്‍ക്ക് പരിക...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...

No comments:
Post a Comment