Latest News

ഷുക്കൂര്‍ വധക്കേസ് മൊഴിമാറ്റ വിവാദം: ലീഗ് നേതാക്കള്‍ക്കെതിരേ വക്കീല്‍ നോട്ടീസ്

തളിപ്പറമ്പ്: അരിയില്‍ ഷുക്കൂര്‍ വധക്കേസ് മൊഴിമാറ്റ വിവാദവുമായി ബന്ധപ്പെട്ടു ലീഗ് നേതാക്കള്‍ക്കെതിരേ പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് വക്കീല്‍ നോട്ടീസ് നല്‍കി. യൂത്ത്‌ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി കെ സുബൈര്‍, മുനിസിപ്പല്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കൊങ്ങായി മുസ്തഫ, പി മുഹമ്മദ് ഇഖ്്ബാല്‍, അള്ളാംകുളം മഹ്മൂദ്, കെ മുസ്തഫ ഹാജി എന്നിവര്‍ക്കെതിരേയാണ് ട്രസ്റ്റ് ചെയര്‍മാന്‍ കെ വി സലാം ഹാജി അഡ്വ. പി ബി മനോജ് മുഖേന നോട്ടീസ് അയച്ചത്. കക്ഷിരാഷ്ട്രീയ, മത ഭേദമന്യേ അവശതയനുഭവിക്കുന്നവര്‍ക്കും അനാഥര്‍ക്കും രോഗികള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് കഴിഞ്ഞ രണ്ടു വര്‍ഷമായി ആതുരസേവന രംഗത്തു പ്രവര്‍ത്തിച്ചുവരികയാണ്. പൊതുസമൂഹത്തില്‍ മതിപ്പും അംഗീകാരവുമുള്ള ട്രസ്റ്റിനെതിരേ നുണക്കഥകള്‍ പ്രചരിപ്പിച്ച് ഭാരവാഹികളെ പൊതുജനമധ്യത്തില്‍ താഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 19നു തളിപ്പറമ്പില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളെ മൊഴിമാറ്റിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു ട്രസ്റ്റുമായി ബന്ധമുള്ള തളിപ്പറമ്പിലെ വ്യാപാരിയാണെന്നു പ്രസ്താവിച്ചിരുന്നു. ഇതുകാരണം പൊതുസമൂഹം ട്രസ്റ്റ് പ്രവര്‍ത്തനങ്ങളുമായി വിട്ടുനില്‍ക്കുകയാണ്.
മൊഴിമാറ്റവുമായി ട്രസ്റ്റിനോ ഭാരവാഹികള്‍ക്കോ ബന്ധവുമില്ല. പത്രപ്രസ്താവനയില്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ ട്രസ്റ്റിനും ഭാരവാഹികള്‍ക്കും മാനഹാനിയുണ്ടായി. പലരും സഹകരിക്കാതാവുകയും സഹായം പിന്‍വലിക്കുകയും ചെയ്തു. ഇതു പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
ചിലര്‍ കപ്പാലത്തുള്ള ട്രസ്റ്റ് ഓഫിസ് തകര്‍ത്തു. അതിനാല്‍ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് പത്രദൃശ്യ മാധ്യങ്ങളിലൂടെ ഖേദപ്രകടനം നടത്തണമെന്നും അല്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 500ാം വകുപ്പ് പ്രകാരം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നുമാണു നോട്ടീസിലുള്ള­ത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.