Latest News

ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവന്നത് ഇന്ത്യയുടെ വിജയം- ഇ.അഹമ്മദ്

കാസര്‍കോട്:ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവന്നത് ഇന്ത്യയുടെ ശക്തമായ നയതന്ത്രജ്ഞതയുടെ വിജയമാണെന്ന് കേന്ദ്ര സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു.
കേന്ദ്രസര്‍വകലാശാല 'ഇന്ത്യയും രാജ്യാന്തര സംഘടനകളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യ നല്‍കിയ ഉറപ്പില്‍ അസ്വാഭാവികതയില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ വധശിക്ഷയില്ല. നമ്മുടെ രാജ്യത്താണ് വധശിക്ഷ. അത് അത്യപൂര്‍വമാണ്. മറ്റു രാജ്യങ്ങളുടെ വികാരങ്ങളെ മാനിക്കാതെ ഇന്ത്യക്ക് മുന്നോട്ടുപോകാനാവില്ല. വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം നിലനിര്‍ത്താനും ശക്തമാക്കാനും ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ- അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് അധ്യക്ഷയായി.
റിട്ട. അംബാസഡര്‍ കെ.പി.ഫാബിയന്‍, സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. ജോര്‍ജ് വി.തോമസ്, കേന്ദ്രസര്‍വകലാശാല റജിസ്ട്രാര്‍ ഡോ. കെ.എം.അബ്ദുള്‍റഷീദ്, ഫിനാന്‍സ് ഓഫിസര്‍ പി.ഭാസ്‌കരന്‍, പരീക്ഷാകണ്‍ട്രോളര്‍ വി.ശശിധരന്‍, പ്രൊഫ. ഡി.ഗോപാല്‍, ആര്‍.ഗിരീഷ് കുമാര്‍, ബര്‍ണബാസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
ഉന്നതവിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ ടി.പി.ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.