കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സാക്ഷികളുടെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ പാണക്കാട് തങ്ങള്‍ ട്രസ്റ്റിന്റെ രക്ഷാധികാരി സ്ഥാനം ഒഴിയണമെന്ന് മുനവ്വിറലി ശിഹാബ് തങ്ങളോടാവശ്യപ്പെടാന്‍ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. വിവാദ ട്രസ്റ്റിന് പാണക്കാട് തങ്ങളുടെ പേരുപയോഗിക്കുന്നത് തടയണമെന്ന് സംസ്ഥാന നേതൃത്വത്തോട് ശുപാര്‍ശ ചെയ്യാനും വെളളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ പാണക്കാട് തങ്ങളുടെ പേരുപയോഗിക്കുന്നത് മര്യാദകേടാണ്. മുനവ്വിറലി തങ്ങളെ പോലുള്ളവര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതായാണ് രക്ഷാധികാരി സ്ഥാനത്തിരിക്കുന്ന കാലത്തോളം പാര്‍ട്ടി അണികള്‍ കരുതുകയെന്നും യോഗം ചൂണ്ടിക്കാട്ടി.
ഷുക്കൂര്‍ വധക്കേസ് അന്വേഷണത്തില്‍ പോലീസ് ആദ്യം മുതല്‍ക്കേ താല്‍പ്പര്യക്കുറവ് കാണിച്ചിരുന്നു. ടി.പി. ചന്ദ്രശേഖരനോട് കാണിച്ച താല്‍പര്യം ഈ കേസിനോടുണ്ടായില്ല. പി. ജയരാജനും ടി.വി. രാജേഷിനുമെതിരേ ദുര്‍ബല വകുപ്പ് ചുമത്തിയത് ഇതിന് തെളിവാണ്. അവര്‍ പുറത്ത് നടക്കുവോളം കേസിലെ സാക്ഷികളുടെ കൂറുമാറ്റവുമുണ്ടാകും. എത്രയും വേഗം ഇരുവരുടെയും ജാമ്യം റദ്ദാക്കാന്‍ നടപടിയുണ്ടാകണം. കേസന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ നടപടിയില്ലെങ്കില്‍ ഇക്കാര്യമുന്നയിച്ച് കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. പോലീസ് ക്ലബില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.എം. സൂപ്പി അധ്യക്ഷത വഹിച്ചു.
Home
Kannur
News
മുനവ്വിറലി തങ്ങള്‍ രക്ഷാധികാരി സ്ഥാനമൊഴിയണം, ട്രസ്റ്റിന് പാണക്കാട് തങ്ങളുടെ പേര് പാടില്ലെന്ന് ലീഗ്
മുനവ്വിറലി തങ്ങള്‍ രക്ഷാധികാരി സ്ഥാനമൊഴിയണം, ട്രസ്റ്റിന് പാണക്കാട് തങ്ങളുടെ പേര് പാടില്ലെന്ന് ലീഗ്
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
ന്യൂഡല്‍ഹി: സൗദി സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം മലയാളികളെ കുടുതല്‍ ദുരിതത്തിലാക്കുന്ന പശ്ചാത്തലത്തില്‍ ഇക...
-
മലപ്പുറം: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാപ്പില്‍ വി ഉമര്‍ മുസ്ലിയാര്(80) അന്തരിച്ചു. വാര്‍ധക...
-
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പി...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്...

No comments:
Post a Comment