Latest News

മൃതദേഹം വിട്ടുകിട്ടാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ്

തലശേരി : ആശുപത്രി അധികൃതര്‍ നിയമവും ചട്ടവും പറഞ്ഞപ്പോള്‍ മേക്കുന്ന് വാഹന ദുരന്തത്തില്‍ മരിച്ച തമിഴ്നാടു സ്വദേശിയായ യുവാവിന്റെ മൃതദേഹവുമായി മന്ത്രിയും നാട്ടുകാരും കാത്തിരുന്നത് രണ്ടു മണിക്കൂറിലേറെ. വെള്ളിയാഴ്ച വൈകീട്ട് മേക്കുന്നില്‍ ടിപ്പര്‍ ലോറി കടയിലേക്ക് പാഞ്ഞു കയറി രണ്ടു തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്.
തൂത്തുക്കുടി സ്വദേശികളായ അരുള്‍ ദയാളന്‍, വിനോദ് എന്നിവരുടെ മൃതദേഹം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു ഒന്നിച്ചു നാട്ടിലേക്ക് കൊണ്ടുപോവാന്‍ മന്ത്രി കെ.പി. മോഹനന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും ഒന്നിനു പിറകെ പോസ്റ്റ്മോര്‍ട്ടം ചെയ്തു കിട്ടാത്തതിനാല്‍ ഒരു മൃതദേഹവുമായി ആശുപത്രി പരിസരത്ത് ബന്ധപ്പെട്ടവര്‍ രണ്ടു മണിക്കൂറിലേറെ കാത്തിരുന്നു.
ലോറി ഡ്രൈവര്‍ പത്തായക്കുന്നിലെ ധനിലിന്റെ മൃതദേഹം രാവിലെ തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്തു ബന്ധുക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് തൂത്തുക്കുടിയിലെ അരുള്‍ദയാലിന്റേതും കിട്ടി. തുടര്‍ന്ന് പാനൂര്‍ പുത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍ എത്തി.
എന്നാല്‍ തമിഴ്നാട്ടിലേക്ക് പോകേണ്ടതിനാല്‍ മേക്കുന്ന് അപകടത്തില്‍പ്പെട്ട വിനോദന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ടെങ്കിലും നിയമവും ചട്ടവും പറഞ്ഞു ഡോക്ടര്‍ തന്റെ ഡ്യൂട്ടി നിര്‍വഹിച്ചു. ഇതോടെ
നേരത്തെ പോസ്റ്റ്മോര്‍ട്ടം ചെയ്ത അരുള്‍ദാസിന്റെ മൃതദേഹം കയറ്റിയ ആംബുലന്‍സുമായി ബന്ധുക്കളും നാട്ടുകാരും അവരോടൊപ്പം മന്ത്രി കെ.പി. മോഹനനും രണ്ടു മണിക്കൂറിലേറെ ആശുപത്രി മോര്‍ച്ചറിക്ക് മുന്‍പില്‍ കാത്തു നിന്നു. ഇതേത്തുടര്‍ന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് രണ്ടു മൃതദേഹങ്ങളും തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്.
(Malayalamanoram)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.