Latest News

ഖുര്‍ആന്‍ പാരായണത്തോടെ സംഗീത മേള ഒമാന്‍ അധികൃതര്‍ മാപ്പ് പറഞ്ഞു

മസ്‌കത്ത്. കഴിഞ്ഞ വ്യാഴാഴ്ച ഖൂര്‍ആന്‍ പാരായണത്തോടെ സംഗീത മേള നടത്തിയതില്‍ ഒമാന്‍ അധികൃതര്‍ മാപ്പ് പറഞ്ഞു. അമേരിക്കന്‍ പിയാനോ വായനക്കാരനായ ജൈസണ്‍ മോറന്റെ സംഗീത പരിപാടിയാണ് ഖൂര്‍ആന്‍ പാരായണം നടത്തി ആരംഭിച്ചത്. ദി റോയല്‍ ഒപേര ഹൗസ് മസ്‌കത്ത് (ആര്‍.ഒ.എച്ച്.എം.) ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ലോക പൈതൃകങ്ങള്‍ മനസ്സിലാക്കാനും വിവിധ ആശയങ്ങള്‍ പഠിക്കാനുമുള്ള സാംസ്‌കാരിക വേദിയാണ് ആര്‍.ഒ.എച്ച്.എം. വേദിയുടെ വെബ്‌സൈറ്റിലാണ് ക്ഷമാപണം നടത്തിയത്. അടുത്ത ബുധന്‍ വ്യാഴം ദിവസങ്ങളില്‍ പ്രമുഖ വയനിലിസ്റ്റ് ഡോ.എല്‍. സുബ്രമണ്യം നേതൃത്വം നല്‍കുന്ന നടത്തുന്ന സംഗീത കച്ചേരി ഇതേ വേദിയില്‍ അരങ്ങേ­റും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.