Latest News

തലശ്ശേരിയില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ് ; പ്രവാസികളുടെ ഒരു കോടി തട്ടിയെടുത്തു

തലശ്ശേരി : പത്തോളം പ്രവാസികളുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത് യുവാവ് മുങ്ങിയതായി പരാതി. ചിറക്കര ടൗണ്‍ ഹാള്‍ റോഡിലെ അന്‍വര്‍ വില്ലയില്‍ ആസിഫിനെതിരെയാണ് പോലീസില്‍ പരാതി. പഴയ ബസ്സ്റ്റാന്റില്‍ ജൂബിലി ഷോപ്പിംഗ് കോംപ്ലക്‌സിലെ ഗോള്‍ഡന്‍ ടീ മാര്‍ട്ട് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ആസിഫ്. റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ പണം നിക്ഷേപിക്കാനാണ് പ്രവാസികളായ ചിറക്കര നൗഷത്ത് മന്‍സിലില്‍ വി.കെ. മെഹബൂബ, കെ.പി. മജീദ്, എ. അബ്ദുള്‍ ഗഫൂര്‍, ടി.വി. ഷിനാജ്, പി. ഷബിനാസ്, നാഗത്ത് ജലാല്‍ തുടങ്ങിയവര്‍ പണം നല്‍കിയതത്രെ.
മെഹബൂബ് വീട് നിര്‍മിക്കാന്‍ കരുതിയ 10 ലക്ഷം രൂപയാണ് നല്‍കിയത്. നാലോളം സ്ത്രീകളും തട്ടിപ്പിനിരയായി തീര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് നേരത്തെ തലശ്ശേരിയടെ ചുമതലയുള്ള കണ്ണൂര്‍ ഡിവൈ.എസ്.പി പി. സുകുരമാരന്‍ മുമ്പാകെ പരാതി നല്‍കിയതായും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആസിഫ് വിദേശത്തേക്ക് കടന്നതായാണ് സൂചന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.