Latest News

യുവതിയെ തലക്കടിച്ച് വീഴ്ത്തി പണം കവര്‍ന്ന വീട്ടുവേലക്കാരി പിടിയില്‍

തലശ്ശേരി : യുവതിയെ തലക്കടിച്ച് വീഴ്ത്തി കവര്‍ച്ച നടത്തിയ വീട്ട് വേലക്കാരി പിടിയില്‍. പിണറായി പാണ്ഡ്യാലമുക്കിലെ പി റസിയ (50)യെയാണ് ധര്‍മടം പോലീസ് അറസ്റ്റ് ചെയ്തത്. വടക്കുമ്പാട് പാറക്കെട്ടിലെ ദാറുല്‍ നജാസില്‍ ഷബനാസിനെ ബാങ്കില്‍ പണയംവെച്ച സ്വര്‍ണാഭരണത്തിന്റെ രസീത് എടുത്ത്തരാമെന്ന് പറഞ്ഞ് റസിയയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി അക്രമിച്ച് 75,000 രൂപയും മൊബൈല്‍ഫോണും കവര്‍ന്നുവെന്നാണ് കേസ്.
ഫിബ്രവരി 25നാണ് കേസിനാസ്പദമായ സംഭവം. ഇതേത്തുടര്‍ന്ന് റസിയ ഒളിവിലായിരുന്നു. കഴിഞ്ഞദിവസം പെരുന്താറ്റിലെ മകളുടെ വീട്ടില്‍ വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. പ്രതിയില്‍ നിന്നും 65,000 രൂപയും ഫോണും കണ്ടെത്തിയിട്ടുണ്ട്.

വീട്ടുജോലിക്കാരി യുവതിയെ തലയ്ക്കടിച്ചു വീഴ്ത്തി പണവും മൊബൈലും കവര്‍ന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.