കണ്ണൂര്‍ : പൊതു സ്ഥലത്തെ കൊടി മരങ്ങളും പ്രചരണ ബോര്‍ഡുകളും പോലീസ് നീക്കം ചെയ്യാനെത്തിയത് പടുവിലായിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. തിങ്കളാഴ്ച രാത്രിയാണ് പടുവിലായി,മുണ്ടമെട്ട, വാളാങ്കിച്ചാല്‍,വേങ്ങാട് മെഖലയില്‍ പോലീസ് പോതു സ്ഥലത്തെ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനെത്തിയത്. പടുവിലായിയിലെ ആര്‍ എസ് എസ് സ്വാധീനമുള്ള മേഖലയില്‍ സി പി എം പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരം നശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ നടപടിയുണ്ടായത്.
തിങ്കളാഴ്ച രാത്രി പടുവിലായിയില്‍ കൊടിമരങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യാനെത്തിയപ്പോള്‍ ഒരു സംഘമാളുകള്‍ എതിര്‍ക്കുകയും തടസപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്. പോലീസിനെതിരെ തുനിഞ്ഞ രണ്ടു പേരെ പിടികൂടുകയും ചെയ്തു.
സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഷാജി കേസില്‍ ഒന്നാം സാക്ഷിയായിരുന്ന യുവാവിന്റെ വിവാഹം കഴിഞ്ഞ ഞായറാഴ്ച നടന്നിരുന്നു. വിവാഹം മുടക്കുന്നതിനായി സിപി എം പ്രവര്‍ത്തകര്‍ ശ്രമിക്കുകയും വധുവിന്റെ വീട്ടുകാര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു വെന്ന ആരോപണത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യതയുണ്ടായിരുന്നു. തുടര്‍ന്നാണ് കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായത്. കൂത്തു പറമ്പ് സി ഐ കെ വി ബാബു, എസ് ഐ കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘര്‍ഷ സാധ്യത മേഖലകളിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
ഉദുമ: ഉദുമയിലെ അറിയപ്പെടുന്ന കബഡി താരം കൊപ്പലിലെ കുഞ്ഞിക്കണ്ണന് (52) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചൊവ്വാഴ്...
-
കാഞ്ഞങ്ങാട്: 125 വ്യത്യസ്ത ലോക രാഷ്ട്രങ്ങളുടെ ബഹുവര്‍ണ്ണ പതാകകള്‍, രാജ്യങ്ങളുടെ ചരിത്രം, ഭാഷ, ഭൂമിശാസ്ത്രം, നാണയങ്ങള്‍, കലകള്‍, സംസ്കാരങ...
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണ...


No comments:
Post a Comment