Latest News

ലോക സമ്പന്നരുടെ പട്ടികയില്‍ യൂസുഫലിയും ജോയ് ആലുക്കയും

റിയാദ്: ഫോര്‍ബ്‌സ് മാസിക പുറത്ത് വിട്ട ലോകത്തില ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് എം.എ. യൂസുഫലി അടക്കം നാലു മലയാളികള്‍. ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസ്, തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ഗ്രൂപ്പ് മേധാവി ടി.എസ്. കല്യാണരാമന്‍, ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് കോ ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷണന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മലയാളി സമ്പന്നര്‍ തൃശ്ശൂര്‍ നാട്ടിക സ്വദേശിയായ 57 കാരനായ യൂസുഫലിയുടെ ആസ്ഥി 150 കോടി ഡോളറാണ്. 1970 കളില്‍ അബുദബിയിലെത്തിയ യൂസുഫലി ചില്ലറ വ്യാപാര രംഗങ്ങളിലൂടെയാണ് ഉയര്‍ച്ചയുടെ ഈ പടവുകളിലെത്തിയത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വളരുന്ന പത്താമത്തെ ചില്ലറ വ്യവസായ ഗ്രൂപ്പാണ് ലുലു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളായ ക്രിസ് ഗോപാലകൃഷണന്റെ ആസ്ഥി 135 കോടി ഡോളറാണ്. തിരുവനന്തപുരം സ്വദേശിയാണ്. ജോയ് ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസിനും കല്യാണ്‍ ഗ്രൂപ്പ് മേധാവി ടി.എസ്. കല്യാണരാമനും 100 കോടി ഡോളറിന്റെ ആസ്തി വീതമാണുള്ളത്. ഇരുവരും തൃശ്ശൂര്‍ സ്വദേശികളാണ്. ജോയ് ആലുക്കാസിന് ജ്വല്ലറി ഗ്രൂപ്പിന് പുറമെ ടെക്‌സ്റ്റൈല്‍, മണി എക്‌സ്‌ചെയിഞ്ച് സ്ഥാപനങ്ങളും നടത്തുന്നുണ്ട്
ഇന്ത്യയിലെ സമ്പന്നരില്‍ ഏറ്റവും മുമ്പില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയാണ്. 2150 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.