ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയ സുഹറയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പേപ്പറിലും പ്ലാസ്റ്റിക്കിലുമായി പൊതിഞ്ഞനിലയില്‍ മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. കണ്ണൂരിലെ ഒരാള്‍ക്ക് എത്തിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന് അറസ്റ്റിലായ സുഹറ പോലീസിനോട് പറഞ്ഞു. കഞ്ചാവു കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ്സംഘം റയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുകയായിരുന്നു.
സി.ഐ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുഹറയെ പിടികൂടിയത്. എസ്.ഐ. വിജയന് കരിയപ്പ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്, രാമകൃഷ്ണന്, അജയന്, കെ.നാരായണന്, പി.കെ.ബാലകൃഷ്ണന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ 12നു നഗരത്തില്‍ വാനില്‍ കടത്തുകയായിരുന്ന 54 കിലോ കഞ്ചാവുമായി മൂന്നുപേരെയും 20ന് തളങ്കര തെരുവത്ത് ഹൊന്നമൂലയിലെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്ന് 110 കിലോ കഞ്ചാവുമായി രണ്ടുപേരെയും പിടികൂടിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാര്‍ക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. എം.പി.മോഹനചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ കഞ്ചാവുവേട്ട ശക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment