Latest News

ജസിയുടെയും സജിയുടെയും മരണത്തില്‍ നാട് തേങ്ങി

പുല്ലൂര്‍: 'ഞങ്ങള്‍ അരമണിക്കൂറിനുള്ളില്‍ ഹാസനിലെത്തും...' പുലര്‍ച്ചെ അഞ്ചുമണിക്ക് ആംബുലന്‍സില്‍ നിന്നുള്ള ഹരിപ്രസാദിന്റെ ശബ്ദം ഇപ്പോഴും ഷീജ ടീച്ചറുടെ കാതുകളിലുണ്ട്. സായിസേവാസമിതിയുടെ പ്രവര്‍ത്തകയാണ് പാണത്തൂരിലെ ബാങ്ക് മാനേജര്‍ സതീഷിന്റെ ഭാര്യ ഷീജ.
രോഗാവസ്ഥയിലുള്ള പുങ്ങംചാലിലെ ജസിയെ പുട്ടപര്‍ത്തിയില്‍നിന്ന് മംഗലാപുരം ആസ്​പത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു ടീച്ചര്‍ ഇവരെ വിളിച്ചത്. മണിക്കൂറുകള്‍ക്കകം കേട്ടത് അപകടവാര്‍ത്ത. പിന്നീട് ജസിയുടെയും സജിയുടെയും മരണവും. ഗുരുതരമായി ഹരി ആസ്​പത്രിയിലാണെന്ന സത്യവും നാടിനെ നടുക്കി.
സായിസേവാസമിതിയുടെ പ്രവര്‍ത്തകരാണ് സജിയും ജസിയും. പുട്ടപര്‍ത്തിയില്‍ സേവകനായി സജി എന്നും പോകും. നാട്ടുകാര്‍ക്ക് സേവകനും കൂടിയാണ് ഇദ്ദേഹം. കടുത്ത പ്രമേഹമുണ്ടായിരുന്ന ഭാര്യയെയും കൊണ്ട് വര്‍ഷാവര്‍ഷം പുട്ടപര്‍ത്തിയില്‍ പോകാറുണ്ടായിരുന്നു. ആ സമയം അവിടെ സേവനവും നടത്തും. പക്ഷേ, ഇത്തവണ രോഗം ഗുരുതരമായി. മംഗലാപുരത്തെത്തിക്കാനുള്ള ഓട്ടത്തിനിടയിലാണ് രണ്ടു മക്കളെ തനിച്ചാക്കി ഇവര്‍ പോയത്. സേവനത്തിനിടയില്‍ ഇവര്‍ക്ക് സമ്പാദ്യമായുള്ളത് ദാരിദ്ര്യം മാത്രം.
ഹാസന്‍ ഗവ. ആസ്​പത്രിയിലുള്ള മൃതദേഹം ബുധനാഴ്ച കാഞ്ഞങ്ങാട്ട് കൊണ്ടുവരും. മക്കളായ അതുലും അബിനാഷും തിരുവനന്തപുരം സായി സ്‌കൂളില്‍നിന്ന് കാഞ്ഞങ്ങാട്ടെത്തും. മൃതദേഹങ്ങള്‍ സജിയുടെ നാടായ ചേര്‍ത്തലയില്‍ സംസ്‌കരിക്കുമെന്നാണ് സൂചന. ജില്ലയിലെ സായിസമാജം പ്രവര്‍ത്തകരും നാട്ടുകാരും ഹാസനിലുണ്ട്.
(Mathrubhumi)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.