Latest News

ഉത്തരമലബാറിലെ വസന്തോത്സവത്തിന് കൊടിയിറങ്ങി

ചെറുവത്തുര്‍: ഉത്തരമലബാറിലെ ദേവീദേവന്‍മാര്‍ പൂരംകുളിച്ച് മാടം കയറിയതോടെ ഉത്തരമലബാറിലെ വസന്തോത്സവത്തിന് കൊടിയിറങ്ങി.
കാര്‍ത്തികനാള്‍മുതല്‍ പൂവിട്ട് കാമപൂജ നടത്തിയ തറവാടുകളും വീടുകളും കാമദേവനെ ഒരുക്കി വൈകുന്നേരത്തോടെ പാലുള്ള മരത്തിന് കീഴില്‍ യാത്രയാക്കി. ചൊവ്വാഴ്ച കാമനെ യാത്രയാക്കുന്നത് നല്ലതല്ല എന്ന സങ്കല്പമുള്ളവര്‍ യാത്രയയപ്പ് ബുധനാഴ്ചയ്ക്ക് മാറ്റിയിട്ടുണ്ട്. കാര്‍ത്തികനാള്‍ മുതല്‍ ക്ഷേത്രാങ്കണങ്ങളെ വിദ്വല്‍സദസ്സുകളാക്കി മാറ്റിയ പൂരക്കളിയും മറത്തുകളിയും സമാപിച്ചു. ക്ഷേത്രാങ്കണത്തില്‍ ബിംബങ്ങളും പള്ളിവാളുകളും പൂരംകുളിച്ചു. ചെറുവത്തൂര്‍ വീരഭദ്രക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ പൂരംകുളി നടന്നു. പിലിക്കോട് രയരമംഗലം ഭഗവതിക്ഷേത്രത്തില്‍ ഏച്ചിക്കുളങ്ങര ആറാട്ടോടെ പൂരോത്സവം സമാപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.