കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ പി ബാലകൃഷ്ണന്‍, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ക്ലാരമ്മ സെബാസ്റ്റ്യ ന്‍, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് സി ജെ തോമസ്, വാര്‍ഡ് പ്രസിഡണ്ടുമാരായ വി എം ചാക്കോ, യൂസഫ് ബാനം, പരപ്പ ടൗണ്‍ പ്രസിഡണ്ട് വി കൃഷ്ണന്‍, വൈസ് പ്രസിഡണ്ട് കെ കുഞ്ഞികൃഷ്ണന്‍, ട്രഷറര്‍ പി വേണുഗോപാലന്‍, ഡികെഡിഎഫ് എക്‌സിക്യുട്ടീവ് അംഗം കെ ഗോപാലന്‍ നായര്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി കണ്ണന്‍ പടഌ, വൈസ് പ്രസിഡണ്ട് ലജിതപത്മനാഭന്‍, വാര്‍ഡ് പ്രസിഡണ്ട് ശ്രീജ, ജനശ്രീ വാര്‍ഡ് പ്രസിഡണ്ട് വി ഭാസ്‌കരന്‍, പി ഇബ്രാഹിം, ബൂത്ത് പ്രസിഡണ്ടുമാരായ വി രാജന്‍, അസീസ് കമ്മാടം എന്നിവരാണ് രാജി വെച്ചത്.
ജനശ്രീ സുസ്ഥിര മിഷന്റെ പതിനഞ്ച് യൂണിറ്റ് ഭാരവാഹികളും രാജി സമര്‍പ്പിച്ചിട്ടുണ്ട്. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡണ്ടിന്റെയും പ്രഖ്യാപനത്തിന് തൊട്ടുപിറകെ താലൂക്ക് ആസ്ഥാനം വെള്ളരിക്കുണ്ടിലേക്ക് മാറ്റിയത് പരപ്പയിലെ മുഴുവന്‍ ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഈ രീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാവില്ലെന്നും കെപിസിസി പ്രസിഡണ്ട് രമേശ്‌ചെന്നിത്തലക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമയച്ച രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളരിക്കുണ്ട് താലൂക്ക് പ്രഖ്യാപനം നിയമസഭയില്‍ നടന്നയുടന്‍ പരപ്പയിലെ കോ ണ്‍ഗ്രസ് കമ്മിറ്റി ഓഫീസുകളില്‍ കരിങ്കൊടി ഉയര്‍ത്തി പ്ര വര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment