Latest News

കുടിവെളള ടാപ്പില്‍ പാമ്പിന്റെ ചീഞ്ഞളിഞ്ഞ അവശിഷ്ടം; വെളളം ഉപയോഗിച്ചവര്‍ ആശങ്കയില്‍

നീലേശ്വരം: കുടിവെളള ടാപ്പില്‍ ചീഞ്ഞളിഞ്ഞ പാമ്പിന്റെ അവശിഷ്ടം കണ്ടെത്തി. നീലേശ്വരം നെടുങ്കണ്ടയിലെ ജലസംഭരണയിലെ വാട്ടര്‍ ടാപ്പിലാണു പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കണിച്ചിറ മീത്തെല കാവിന് കിഴക്കുവശം റോഡരികിലുളള ജലസേചന വകപ്പിന്റെ വാട്ടര്‍ടാപ്പിലാണ് പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഒരാഴ്ചയായി വെളളം ലഭിക്കാത്തതിനാല്‍ നാട്ടുകാര്‍ ടാപ്പ് ഊരിയെടുത്തു പരിശോധിച്ചപ്പോഴാണ് ചീഞ്ഞളിഞ്ഞ പാമ്പിനെ കണ്ടത്. നെടുങ്കണ്ട, കണിച്ചിറ പ്രദേശങ്ങളിലെ അമ്പതോളം വീട്ടുകാര്‍ ഉപയോഗിക്കുന്ന ശുദ്ധജല ടാപ്പാണിത്. നെടുങ്കണ്ടയിലെ ജലസംഭരണയില്‍ നിന്നാണ് ഈ ടാപ്പിലേക്ക് വെളളമെത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങള്‍ കുടിച്ച വെള്ളം വിഷപാമ്പ് ചത്തു ചീഞ്ഞളിഞ്ഞതാണെന്ന് കണ്ടെത്തിയതോടെ വെളളം ഉപയോഗിച്ചവര്‍ ആശങ്കയിലാണ്. ആരോഗ്യപ്രവര്‍ത്തകരും നഗരസഭഅധികൃതരും അടിയന്തിരമായി ഇടപെട്ട് വാട്ടര്‍ അഥോറിറ്റിയുടെ ജലസംഭരണികള്‍ പരിശോധനയ്ക്കുവിധേയമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടു­ന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.