കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നഴ്‌സിംഗ് കോളേജിലേക്ക് എത്തിച്ചു തരാമെന്ന് പറഞ്ഞ് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കോളജ് അധികൃതര്‍ നല്‍കിയ പരാതിയെത്തുടര്‍ ന്നാണ് അറസ്റ്റ്.
നൂറോളം കുട്ടികള്‍ നഴ്‌സിംഗ് പരിശീലനത്തിനായി താല്‍പര്യം പ്രകടിപ്പിച്ചതായി തന്നോട് അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് റിയാന കോളജ് അധികൃതരില്‍ നിന്നും കമ്മിഷന്റെ അഡ്വാന്‍സായി പണം വാങ്ങിയത്. എന്നാല്‍ കോഴ്‌സ് തുടങ്ങിയിട്ടും വിദ്യാര്‍ത്ഥികളെ എത്താത്തതിനെത്തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടിയൊന്നും ഇല്ലാത്തതിനാലാണ് അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടത്.
വന്‍ തട്ടിപ്പ് പതിവാക്കിയ റിയാനക്കും മാതാവിനുമെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. തട്ടിപ്പ് തൊഴിലാക്കിയ ഇരുവരും പിടിക്കപ്പെടാതിരിക്കാനും ജനശ്രദ്ധതിരിച്ചുവിടാനും പര്‍ദ്ദവിഷയം അഴിച്ചുവിട്ടത് ഏറെ വിവാദമായിരുന്നു.
പര്‍ദ്ദ ധരിക്കാതെ നടക്കുന്നതിന് ഒരു വിഭാഗം ഭീഷണിപ്പെടുത്തുകയാണെന്നും തനിക്ക് സുരക്ഷനല്‍കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. ഇതിന് ചില ഇടതുപക്ഷ വിപ്ലവ പുരോഗമന സംഘടനകള്‍ പിന്തുണയുമായെത്തിയതോടെ വാര്‍ത്ത ചൂടുപിടിച്ചു.
എന്നാല്‍ തട്ടിപ്പിനുവേണ്ടിയാണ് റിയാന പര്‍ദ്ദ ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ ഒച്ചപ്പാടുണ്ടാക്കിയ വിപ്ലവകാരികള്‍ മാളത്തിലൊളിച്ചിരിക്കുകയാണ്.
(ചന്ദ്രിക)
No comments:
Post a Comment