പച്ചക്കോട്ട് വിവാദം: അധ്യാപിക ജോലിയില്‍ തിരികെ പ്രവേശിച്ചു
മലപ്പുറം: പച്ചക്കോട്ട് ധരിക്കാന്‍ വിസമ്മതിച്ചതിന് സസ്പെന്‍ഷനിലായിരുന്ന അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്കൂള്‍ അധ്യാപിക കൊല്ലത്തൊടി ജമീല സര്‍വീസില്‍ തിരികെ പ്രവേശിച്ചു. ഹൈക്കോടതി വിധിയെതിതുടര്ന്നാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക സമര്‍പ്പിച്ച അപേക്ഷ പ്രധാനാധ്യാപിക അനുവദിക്കുകയായിരുന്നു. മാനേജ്മെന്റ് നിര്‍ദ്ദേശം പാലിക്കാത്തതിനെതുടര്‍ന്ന് പെരുമാറ്റദൂഷ്യം ആരോപിച്ചായിരുന്നു അധ്യാപികയെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്. സംഭവം സംബന്ധിച്ച് അധ്യാപിക മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയ വണ്ടൂര്‍ ഡി ഇ ഒ സസ്പെന്ഷന് പിന്‍വലിക്കാന്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കോഴിക്കോട്: ജൂണ്‍ 18 ലെ വാഹന പണിമുടക്ക് മാറ്റിവെച്ചു. മോട്ടോര്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധി...
-
ന്യൂഡല്‍ഹി: എ പി അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചു.ഡല്‍ഹിയിലെ ബിജെപി ഓഫീസില്‍ വച്ച് പാര്‍ട്ടി പ്രവര്‍ത്തനാധ്യക്ഷന്‍ ജെ പി നദ്ദയ...
-
നിപ്പാ പനിയെ കേരളം അതിജീവിച്ച കാലത്തെയാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രമായ വൈറസിലൂടെ പറയുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്....
-
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്ത...
-
ബംഗാള്‍: ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കുവാൻ അവളുടെ വീടിനു മുമ്പിൽ ഉപവാസം കിടന്ന് യുവാവ്. ബംഗാളിലാണ് ...

No comments:
Post a Comment