കഴിഞ്ഞ ഒരാഴ്ചയായി സര്‍ക്കാരിനെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അവസാനകാലത്ത് നേരിട്ട പ്രതിസന്ധിയുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ കാണുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധിമൂലം പിന്നീട് സര്‍ക്കാരിന്റെ നടപടികള്‍ സുഖകരമായല്ല മുന്നോട്ടുപോയത്. ഇപ്പോഴത്തെ സ്വയം സൃഷ്ടിക്കപ്പെട്ട വിവാദങ്ങള്‍ കാണുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണോ എന്ന് ആശങ്കപ്പെടുകയാണ്. ഈ പ്രതിസന്ധി സര്‍ക്കാര്‍രിന് എത്രമാത്രം ദോഷം ചെയ്തുവെന്ന് ഇനിയും പരിശോധിക്കപ്പെടേണ്ടതാണ്. എങ്കിലും തുറന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. സര്‍ക്കാര്‍ ഉടന്‍ നിലംപതിക്കുമെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്നണിയിലെ കെ.എം.മാണിയെയും പി.കെ.കുഞ്ഞാലിക്കുട്ടിയേയും പോലുള്ള മുതിര്‍ന്ന നേതാക്കള്‍ അടിയന്തരമായി ഇടപെടണം-ഷിബു ബേബി ജോണ്‍ പറഞ്ഞു.
മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ല ഷിബു ബേബി ജോണിന്റെ പരസ്യപ്രസ്താവനയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പ്രതികരിച്ചു. ഏത് പ്രശ്‌നത്തിന്റെ പേരിലായാലും മുന്നണിയില്‍ കുറുമുന്നണി അനുവദിക്കില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment