കാഞ്ഞങ്ങാട്- കള്ളുഷാപ്പിന്റെ ഒരു ഭാഗം കത്തി നശിച്ച നിലയില്‍. വെള്ളിക്കോത്ത്- വേലാശ്വരം റോഡില്‍ വീണച്ചേരിയിലെ ടി.എസ് നമ്പര്‍ 39 ഷാപ്പില് കോണ്‍ക്രീറ്റ് കെട്ടിടത്തോടനുബന്ധിച്ച് ഓലയും ടാര്‍പോളിന്‍ ഷീറ്റും കൊണ്ടു കെട്ടി ഉയര്‍ത്തിയ ഭാഗമാണ് കത്തി നശിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. സാബു, ഗിരീഷ് എന്നിവരുടെ ലൈസന്‍സില്‍ പടന്നക്കാട് ഐങ്ങോത്തെ കെ.ഡി. വര്‍ക്കിയാണ് ഷാപ്പിന്റെ നടത്തിപ്പുകാരന്. വെള്ളിക്കോത്ത് അടോട്ടെ സഞ്ജയനാണ് കെട്ടിടം ഉടമ. ദിവസങ്ങള്‍ക്കു മുന്‍പു ഷാപ്പിനു സമീപം സിപിഐ വീണച്ചേരി ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയ പതാകകള്‍ നശിപ്പിച്ചിരുന്നു. നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സമൂഹദ്രോഹികള്‍ നടത്തുന്ന ശ്രമമാണു അക്രമങ്ങള്‍ക്കു പിന്നിലെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്.
വെള്ളിക്കോത്ത് വീണച്ചേരിയില്‍ കള്ളുഷാപ്പ് കത്തി നശിച്ച നിലയില്‍

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ബേക്കല്‍: ജില്ലാബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബല്ലാക്കടപ്പുറ...
-
കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
ഉദുമ[www.malabarflash.com]: തൃക്കണ്ണാട് – കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ സാര്‍വ്വജനിക മഹാശനീശ്വര ഹോമം 12 നു ശന...
No comments:
Post a Comment